Cricket

ഏഷ്യാകപ്പ്; പാകിസ്താനെതിരേ ഇന്ത്യക്ക് ലക്ഷ്യം 172 റണ്‍സ്; ഫര്‍ഹാന് അര്‍ദ്ധസെഞ്ചുറി

ഏഷ്യാകപ്പ്; പാകിസ്താനെതിരേ ഇന്ത്യക്ക് ലക്ഷ്യം 172 റണ്‍സ്; ഫര്‍ഹാന് അര്‍ദ്ധസെഞ്ചുറി
X

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം വച്ച് പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. സാഹിബസ്ദാ ഫര്‍ഹാന്‍ പാകിസ്താനായി അര്‍ദ്ധസെഞ്ചുറി നേടി. താരം 45 പന്തില്‍ 58 റണ്‍സെടുത്തു. ഇന്ത്യക്കായി ശിവം ഡ്യൂബേ രണ്ടും ഹാര്‍ദ്ദിക്ക് പാണ്ഡെ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു.

പാകിസ്താന് 2.3 ഓവറില്‍ ആദ്യം നഷ്ടമായത് ഫഖറിനെ ആയിരുന്നു. ഹാര്‍ദ്ദിക്കിന്റെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ച് എടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പാകിസ്താന്റെ ഒരു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 10ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഫര്‍ഹാന്‍ നിലയുറപ്പിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സെയിം അയൂബിന്റെ വിക്കറ്റാണ് രണ്ടാമതായി പാക് പടയ്ക്ക് നഷ്ടമായത്. താരം 17 പന്തില്‍ 21 റണ്‍സെടുത്താണ് പുറത്തായത്. ശിവം ഡ്യൂബേയുടെ പന്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. 13ാം ഓവറിലാണ് മൂന്നാം വിക്കറ്റ് വീണത്. 10 റണ്‍സെടുത്ത ഹുസെയ്‌ന്റെ വിക്കറ്റ് കുല്‍ദീപ് യാദവിനാണ്. വരുണ്‍ ചക്രവര്‍ത്തിയാണ് ക്യാച്ച് എടുത്തത്.

മിന്നും പ്രകടനം കാഴ്ചവച്ച ഫര്‍ഹാന്റെ വിക്കറ്റ് ശിവം ദ്യുബേയ്ക്കാണ്. കുല്‍ദീപ് യാദവിനായിരുന്നു ക്യാച്ച്. 21 റണ്‍സെടുത്ത മുഹമ്മദ് നവാസിന്റെ വിക്കറ്റാണ് പാകിസ്താന് അവസാനമായി നഷ്ടപ്പെട്ടത്. 18.3ാം ഓവറില്‍ താരത്തെ കുല്‍ദീപ് യാദവ് റണ്ണൗട്ടാവക്കുകയായിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും (17), ഫഹീം അഷ്‌റഫും (20) പുറത്താവാതെ നിന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും വെടിക്കെട്ട് പുറത്തെടുത്തു. എട്ട് പന്തിലാണ് ഫഹീം 20 റണ്‍സെടുത്തത്. 13 പന്തിലാണ് ആഗയുടെ ഇന്നിങ്‌സ്.




Next Story

RELATED STORIES

Share it