Cricket

ഗ്രൗണ്ടിലെ വാക്കേറ്റം; കോഹ്‌ലിക്കും ഗൗതം ഗംഭീറിനും പിഴ

ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു.

ഗ്രൗണ്ടിലെ വാക്കേറ്റം; കോഹ്‌ലിക്കും ഗൗതം ഗംഭീറിനും പിഴ
X




ബെംഗളൂരു: കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ്-റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മല്‍സരത്തിനിടെ വാക്കേറ്റത്തിലേര്‍പ്പെട്ട വിരാട് കോഹ് ലിക്കും ഗൗതം ഗംഭീറിനും പിഴ. മല്‍സരത്തില്‍ ജയിച്ചതിന് ശേഷമാണ് ആര്‍സിബി താരം വിരാട് കോഹ്‌ലി എല്‍എസ്ജി മെന്ററര്‍ ഗൗതം ഗംഭീറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ഇതിനാണ് ഐപിഎല്‍ മാച്ച് ഫീയുടെ 100 ശതമാനം പിഴയായി ഇരുവര്‍ക്കും ചുമത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘിച്ചതിനെ തുടര്‍ന്നാണ് പിഴ.




127 എന്ന കുറഞ്ഞ സ്‌കോറിനിടെ, ആര്‍സിബി ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും കോഹ്ലിയുടെ ആക്രമണോത്സുകമായ ആഘോഷം ഗംഭീറിനെ പ്രകോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാവാം തര്‍ക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. മല്‍സരത്തില്‍ ആര്‍സിബി 18 റണ്‍സിന് വിജയിച്ചു.


ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു. അന്ന് ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു.


പിന്നീട് ഇന്നലെ മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോഹ്ലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതുകാണാം. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു.




Next Story

RELATED STORIES

Share it