സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു; പൃഥ്വി ഷായ്ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം
ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
BY FAR16 Feb 2023 2:37 PM GMT

X
FAR16 Feb 2023 2:37 PM GMT
മുംബൈ: സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുഹൃത്തിന്റെ കൂടെ ഡിന്നര്‍ കഴിച്ച് വരുമ്പോഴാണ് ആക്രമണം. ആദ്യം ഒരാള്‍ സെല്‍ഫി ആവശ്യപ്പെട്ടു വരികയായിരുന്നു. തുടര്‍ന്ന് പൃഥ്വി ഷാ അതിന് അനുവദിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേരുമായി ഇയാള്‍ സെല്‍ഫിയ്ക്കായി വന്നു. ഇതിന് താരം അനുവാദം നല്‍കിയില്ല. ഹോട്ടല്‍ ജീവനക്കാര്‍ സെല്‍ഫിയ്ക്കായെത്തിയ ആള്‍ക്കൂട്ടത്തെ തടയുകയും ചെയ്തു. ഇതിനിടെയാണ് പൃഥ്വിഷായുടെ സുഹൃത്തിന്റെ കാര്‍ അക്രമികള്‍ തടയുകയും ബേസ് ബോള്‍ കളിക്കുന്ന ബാറ്റ് കൊണ്ട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ സപ്‌നാ ഗില്‍ അടക്കം എട്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT