Cricket

ട്വന്റി-20 ലോകകപ്പ്; കൂറ്റന്‍ ജയവുമായി അഫ്ഗാനിസ്ഥാന്‍

നജീബുള്ള (59), ഗുര്‍ബാസ് (46), ഹസറത്തുള്ള (44) എന്നിവരാണ് അഫ്ഗാനിസ്ഥാനായി വെടിക്കെട്ട് ബാറ്റിങ് നടത്തിയത്.

ട്വന്റി-20 ലോകകപ്പ്; കൂറ്റന്‍ ജയവുമായി അഫ്ഗാനിസ്ഥാന്‍
X

ദുബയ്: ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരേ കൂറ്റന്‍ ജയവുമായി അഫ്ഗാനിസ്ഥാന്‍. 130 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ മുന്നോട്ട് വച്ച 191 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന സ്‌കോട്ട്‌ലന്റ് 60 റണ്‍സിന് പുറത്താവുകയായിരുന്നു. 10.2 ഓവറില്‍ സ്‌കോട്ട്‌ലന്റ് നിര കൂടാരം കയറി. അഞ്ച് വിക്കറ്റുമായി മുജീബുര്‍ റഹ്മാനും നാല് വിക്കറ്റുമായി റാഷിദ് ഖാനും തിളങ്ങിയതോടെ ഏറെ പ്രതീക്ഷയില്‍ ഇറങ്ങിയ സ്‌കോട്ടിഷ് പട തരിപ്പണമാവുകയായിരുന്നു.


ടോസ് ലഭിച്ച അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നജീബുള്ള (59), ഗുര്‍ബാസ് (46), ഹസറത്തുള്ള (44) എന്നിവരാണ് അഫ്ഗാനിസ്ഥാനായി വെടിക്കെട്ട് ബാറ്റിങ് നടത്തിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ 190 റണ്‍സ് നേടിയത്.




Next Story

RELATED STORIES

Share it