Cricket

ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

രാജ്യന്തര ട്വന്റിയിലെ ഉയര്‍ന്ന വ്യക്തി ഗതാ സ്‌കോര്‍ ഫിഞ്ചിന്റെ പേരിലാണ് (172)

ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
X


സിഡ്‌നി: ഓസ്‌ട്രേലിയയുടെ ട്വന്റി-20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ചു. നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ഫിഞ്ച് കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിന്നും വിരമിച്ചിരുന്നു. ശേഷിക്കുന്ന ട്വന്റിയില്‍ നിന്നാണ് ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസി ലീഗുകളില്‍ താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തൊന്നും ഓസിസിന് ട്വന്റി-20 മല്‍സരങ്ങള്‍ ഇല്ലാത്തതും ട്വന്റി-20 ലോകകപ്പ് 2024ലാണ് നടക്കുമെന്നതും വിരമിക്കല്‍ വേഗത്തിലാക്കാന്‍ കാരണമായെന്ന് ഫിഞ്ച് അറിയിച്ചു. 2021ല്‍ തന്റെ കീഴില്‍ ടീം ട്വന്റി-20 ലോകകപ്പ് നേടിയതും 2015ല്‍ ഏകദിന ലോകകപ്പ് നേടിയതുമാണ് കരിയറില്‍ ഏറ്റവും വലിയ നേട്ടങ്ങളെന്ന് ഫിഞ്ച് വ്യക്തമാക്കി. ട്വന്റിയില്‍ ഓസിസിന്റെ ടോപ് റണ്‍ സ്‌കോറര്‍ ആണ.രാജ്യന്തര ട്വന്റിയിലെ ഉയര്‍ന്ന വ്യക്തി ഗതാ സ്‌കോര്‍ ഫിഞ്ചിന്റെ പേരിലാണ് (172).





Next Story

RELATED STORIES

Share it