Cricket

കൗണ്ടി ക്രിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ആറിന്റെ ആറാട്ട്; വീണത് 17 സിക്‌സ്

സെഞ്ചുറി നേടിയ ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് താരം പറത്തിയത്.

കൗണ്ടി ക്രിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ആറിന്റെ ആറാട്ട്; വീണത് 17 സിക്‌സ്
X

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്നും ഇന്ന് പിറന്നത് 17 സിക്‌സുകള്‍.ഡുര്‍ഹാമിനായി ആദ്യമായിറങ്ങിയ സ്റ്റോക്കസ് റോസ്റ്റര്‍ഷെയറിനെതിരായ മല്‍സരത്തിലാണ് നിരവധി റെക്കോഡുകള്‍ വാരികൂട്ടിയത്. സിക്‌സറുകളുടെ പൂരം കണ്ട ഇന്നിങ്‌സില്‍ 64 പന്തിലാണ് താരം സെഞ്ചുറി നേടിയത്്. കൗണ്ടി ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഒരു ഡുര്‍ഹാം താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഇതാണ്. 88 പന്തില്‍ 161 റണ്‍സെടുത്താണ് സ്റ്റോക്ക്‌സ് പുറത്തായത്. സെഞ്ചുറി നേടിയ ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് താരം പറത്തിയത്.




Next Story

RELATED STORIES

Share it