Cricket

മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; ഓസിസിന് നാല് വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് അരങ്ങേറ്റം നടത്തിയ നടരാജനാണ് ഒരു വിക്കറ്റ് നേടിയത്.

മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; ഓസിസിന് നാല് വിക്കറ്റ് നഷ്ടം
X



കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഓസിസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് അരങ്ങേറ്റം നടത്തിയ നടരാജനാണ് ഒരു വിക്കറ്റ് നേടിയത്. ശ്രാദുല്‍ ഠാക്കുര്‍ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ലബ്യൂഷെയ്‌ന്റെ വിക്കറ്റാണ് നടരാജന്‍ കരസ്ഥമാക്കിയത്. ഹാര്‍ദ്ദിക്ക് പാണ്ഡെ (92), രവീന്ദ്ര ജഡേജ (66) സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ശിഖര്‍ ധവാന്‍ന്റെയും (16), ശുഭ്മാന്‍ ഗില്ലിന്റെയും (33) വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വന്ന കോഹ്‌ലി (63) ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍(19), രാഹുല്‍ (5) എന്നിവര്‍ക്ക് വേണ്ടത്ര ഫോം കണ്ടെത്താനായില്ല. തുടര്‍ന്നാണ് പാണ്ഡെ-ജഡേജ സഖ്യത്തിന്റെ വെടിക്കെട്ട് തുടങ്ങിയത് ഇരുവരും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും പുറത്താവാതെ നിന്നു. 76 പന്തില്‍ നിന്നാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. 50 പന്തില്‍ നിന്നാണ് ജഡേജ 66 റണ്‍സ് നേടിയത്. മൂന്ന് സിക്‌സും ഉള്‍പ്പെട്ടതാണ് ജഡേജയുടെ ഇന്നിങ്‌സ്.




Next Story

RELATED STORIES

Share it