Cricket

രോഹിത്തിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

രോഹിത്ത് ശര്‍മ(159), രാഹുല്‍ (102) എന്നിവരുടെ സെഞ്ചുറികളും ശ്രേയ്‌സ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക്

രോഹിത്തിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
X

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. രോഹിത്ത് ശര്‍മ(159), രാഹുല്‍ (102) എന്നിവരുടെ സെഞ്ചുറികളും ശ്രേയ്‌സ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെടുത്തു.

138 പന്തില്‍നിന്നും രോഹിത് 159 റണ്‍സാണ് നേടിയത്. 17 ഫോറും അഞ്ച് സിക്‌സുമുള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 104 പന്തില്‍നിന്നാണ് കെ എല്‍ രാഹുല്‍ 102 റണ്‍സെടുത്തത്. 32 പന്തില്‍നിന്നാണ് ശ്രേയസ് അയ്യര്‍ 53 റണ്‍സെടുത്തത്. 16 പന്തില്‍നിന്ന് 36 റണ്‍സെടുത്ത് റിഷാബ് പന്തും മികച്ച പ്രകടനം കാഴ്ചവച്ചു.

Next Story

RELATED STORIES

Share it