Sports

പ്രീമിയര്‍ ലീഗ്; ബ്രിങ്ടണ്‍ താരത്തിനും കൊറോണ

പ്രീമിയര്‍ ലീഗ്; ബ്രിങ്ടണ്‍ താരത്തിനും കൊറോണ
X

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രിങ്ടണ്‍ന്റെ സീനിയര്‍ താരത്തിന് കൊറോണ. പരിശീലനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന കൊറോണാ ടെസ്റ്റിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. ഇതോടെ ബ്രിങ്ടണന്റെ മൂന്നാമത്തെ താരത്തിനും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ താരങ്ങളുടെ പേര് ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ടീമിന്റെ പരിശീലനം തുടരുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

അതിനിടെ നിഷ്പക്ഷ വേദിയില്‍ കളിക്കില്ലെന്ന് വാറ്റ്‌ഫോഡ് എഫ് സി അറിയിച്ചു. കൊറോണയെ തുടര്‍ന്ന് ഇനിയുള്ള മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താനാണ് പ്രീമിയര്‍ ലീഗ് തീരുമാനം. എന്നാല്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ മല്‍സരം നടത്തണമെന്നാണ് വാറ്റ്‌ഫോഡിന്റെ ആവശ്യം. ആസ്റ്റണ്‍ വില്ല, ബ്രിങ്ടണ്‍ എന്നീ ക്ലബ്ബുകളും നിഷ്പക്ഷ വേദിയില്‍ കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it