Sports

ലാ ലിഗ; സീസണ്‍ ഉപേക്ഷിച്ചാല്‍ ടോപ് ഫോര്‍ ക്ലബ്ബുകള്‍ ചാംപ്യന്‍സ് ലീഗിന്

സീസണ്‍ അവസാനിക്കാന്‍ 11 മല്‍സരങ്ങളാണ് ഓരോ ടീമിനും ശേഷിക്കുന്നത്.

ലാ ലിഗ; സീസണ്‍ ഉപേക്ഷിച്ചാല്‍ ടോപ് ഫോര്‍ ക്ലബ്ബുകള്‍ ചാംപ്യന്‍സ് ലീഗിന്
X

മാഡ്രിഡ്: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സ്പാനിഷ് ലീഗിന്റെ ഇത്തവണത്തെ സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ നിലവിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നല്‍കുമെന്ന് സ്പാനിഷ് എഫ് എ. സീസണ്‍ മെയ്യ് അവസാനമോ ജൂണ്‍ ആദ്യമോ തുടങ്ങാമെന്ന ധാരണയാണ് നിലവില്‍ ഉള്ളതെന്നും ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബസ് അഭിപ്രായപ്പെട്ടു.

വൈറസ് ബാധ നിലയ്ക്കാത്ത പക്ഷം സീസണ്‍ ഉപേക്ഷിക്കേണ്ടി വരും. ഈ ഒരു സാഹചര്യത്തില്‍ നിലവിലെ നാല് സ്ഥാനക്കാരെ ചാംപ്യന്‍സ് ലീഗിനായി തിരഞ്ഞെടുക്കുമെന്നും ഇന്ന് ചേര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ യോഗം തീരുമാനിച്ചു. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, റയല്‍ സോസിഡാഡ് എന്നിവരാണ് ലീഗിലെ നിലവിലെ ആദ്യ നാല് സ്ഥാനക്കാര്‍.

ബാഴ്‌സയേക്കാള്‍ രണ്ട് പോയിന്റിനാണ് റയല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. സീസണ്‍ അവസാനിക്കാന്‍ 11 മല്‍സരങ്ങളാണ് ഓരോ ടീമിനും ശേഷിക്കുന്നത്. അഞ്ചും ആറും സ്ഥാനത്തുള്ള ഗെറ്റാഫെയും അത്‌ലറ്റിക്കോ മാഡ്രിഡും യഥാക്രമം യൂറോപ്പാ ലീഗിനും യോഗ്യത നേടും. കൂടാതെ കോപ്പാ ഡെല്‍ റേയുടെ രണ്ട് ഫൈനലിസ്റ്റുകളും യൂറോപ്പാ ലീഗിന് യോഗ്യത നേടും.

Next Story

RELATED STORIES

Share it