Sports

ലീഗ് ഫുട്‌ബോള്‍; യൂറോപ്പില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍ ഇറങ്ങും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മല്‍സരത്തില്‍ ലീഡ്‌സിനോട് ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ലീഗ് ഫുട്‌ബോള്‍; യൂറോപ്പില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍ ഇറങ്ങും
X

ലണ്ടന്‍: യൂറോപ്പില്‍ വിവിധ ലീഗുകളിലായി ഇന്ന് വമ്പന്‍മാര്‍ കളത്തിലിറങ്ങും. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഇന്ന് സീസണിലെ ആദ്യമല്‍സരത്തിനിറങ്ങും.സംമ്പഡോറിയയാണ് യുവന്റസിന്റെ എതിരാളികള്‍. പുതിയ കോച്ച് പിര്‍ളോയ്ക്ക് കീഴിലാണ് യുവന്റസ് ഇറങ്ങുക. ബാഴ്‌സയില്‍ നിന്നെത്തിയ വിദാലും മക്കെന്നിയും ഇന്ന് യുവന്റസിനായി കളിക്കും.ഡിബാലയും റൊണാള്‍ഡോയും തന്നെയാണ് പിര്‍ളോയുടെ വിശ്വസ്തര്‍. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മല്‍സരം.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും. ആദ്യമല്‍സരത്തില്‍ ലീഡ്‌സിനോട് ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ചെല്‍സി ബ്രിങ്ടണോട് ആദ്യ മല്‍സരത്തില്‍ ജയിച്ചിരുന്നു. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം. വമ്പന്‍ സൈനിങ് നടത്തിയാണ് ചെല്‍സി ഈ സീസണിലേക്ക് കാലെടുത്ത് വച്ചത്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം സതാംപ്ടണെയും ലെസ്റ്റര്‍ ബേണ്‍ലിയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് ഇംഗ്ലണ്ടിലെ മല്‍സരം.

സ്പാനിഷ് ലീഗില്‍ ചാംപ്യന്‍മാര്‍ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ നേരിടും. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി നൈസിനെ നേരിടും. രണ്ട് മല്‍സരത്തെ തോല്‍വിക്ക് ശേഷം കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി ജയം കണ്ടിരുന്നു. ജര്‍മ്മനിയില്‍ ബുണ്ടസാ ലീഗില്‍ ആര്‍ ബി ലെപ്‌സിഗ് മെയിന്‍സിനെയും ബയേണ്‍ ലെവര്‍കൂസന്‍ വോള്‍വ്‌സ്ബര്‍ഗിനെയും നേരിടും.

Next Story

RELATED STORIES

Share it