Athletics

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; ഷെറിക്കാ ജാക്‌സണും നോഹാ ലയല്‍സ്സിനും സ്വര്‍ണ്ണം

ലൈല്‍സ് 200 മീറ്ററില്‍ ചരിത്രത്തിലെ നാലമത്തെ വേഗതയേറിയ താരമെന്ന റെക്കോഡും കുറിച്ചു

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; ഷെറിക്കാ ജാക്‌സണും നോഹാ ലയല്‍സ്സിനും സ്വര്‍ണ്ണം
X


ഒറിഗണ്‍: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ അമേരിക്കയുടെ നോഹാ ലൈല്‍സിന് സ്വര്‍ണ്ണം. റെക്കോഡ് സമയം കുറിച്ചാണ് താരം സ്വര്‍ണ്ണം നേടിയത്. സമയം 19.31. നിലവിലെ ചാംപ്യനായ ലൈല്‍സ് 200 മീറ്ററില്‍ ചരിത്രത്തിലെ നാലമത്തെ വേഗതയേറിയ താരമെന്ന റെക്കോഡും കുറിച്ചു.വനിതാ വിഭാഗത്തില്‍ ജമൈക്കയുടെ ഷെറീക്കാ ജാക്‌സണും സ്വര്‍ണ്ണം നേടി. ചാംപ്യന്‍ഷിപ്പ് റെക്കോഡ് സമയം(21.45)കുറിച്ചാണ് ഷെറീക്കാ സ്വര്‍ണ്ണം നേടിയത്. 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഫ്രേസര്‍ പ്രൈസിനാണ് വെള്ളി. നിലവിലെ ചാംപ്യന്‍ ബ്രിട്ടന്റെ ആഷര്‍ സ്മിത്ത് വെങ്കലം നേടി.








Next Story

RELATED STORIES

Share it