അഞ്ജു ബോബി ജോര്‍ജ്ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് വിമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
കായിക മേഖലയിലെ ലിംഗ സമത്വത്തിന് വേണ്ടിയുള്ള അഞ്ജുവിന്റെ ഇടപെടലും പുരസ്‌കാര നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ലോങ് ജംമ്പ് താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ വിമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ ദിവസം രാത്രിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കായിക രംഗത്തെ സമ്രഗ സംഭാവനകളും സേവനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. ലോങ് ജംപിലേക്ക് നിരവധി വനിതാ താരങ്ങള്‍ക്ക് പ്രചോതനമായിരുന്നു അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍. 2016ല്‍ പെണ്‍കുട്ടികള്‍ക്കായി ദേശീയ അക്കാദമിയും അഞ്ജു തുറന്നിരുന്നു. ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടുന്നതില്‍ അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. കായിക മേഖലയിലെ ലിംഗ സമത്വത്തിന് വേണ്ടിയുള്ള അഞ്ജുവിന്റെ ഇടപെടലും പുരസ്‌കാര നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അഞ്ജു നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
RELATED STORIES
സ്ലിപ് ഓണ്‍ ഷൂസിനും ലോഫേര്സിനുമൊക്കെ തല്ക്കാലം വിട;മഴക്കാലത്ത്...
21 May 2022 7:27 AM GMTഫാഷനില്‍ പുതുതലമുറ തേടുന്നത് മിനിമലിസം
26 April 2022 10:35 AM GMTവസ്ത്രങ്ങളിലെ 'എക്സ്ട്രാ ഫിറ്റിങ്സി'നു പിന്നിലെ സീക്രട്സ്
27 March 2022 6:08 AM GMTസിംപിളായി സുന്ദരിയാകാന്‍ ചോക്കര്‍ നെക്ലസ്
26 Feb 2022 5:23 AM GMTക്യാറ്റ് ഐ മുതല്‍ മാര്‍ബിള്‍ ഫ്രയിം വരെ;കൂളിംഗ് ഗ്ലാസിലെ ഫാഷന്‍ തരംഗം
21 Jan 2022 5:12 AM GMTഗര്‍ഭകാലം സുന്ദരമാക്കാം; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം
23 Dec 2021 9:56 AM GMT