വിനേഷ് ഫോഗട്ടിന്റെ അപ്പീലില് കായിക കോടതി വിധി വീണ്ടും മാറ്റി
BY BSR13 Aug 2024 4:16 PM GMT
X
BSR13 Aug 2024 4:16 PM GMT
പാരിസ്: അമിതഭാരത്തിന്റെ പേരില് അയോഗ്യയാക്കപ്പെട്ടതിനെ തുടര്ന്ന് ഇന്ത്യന് ഗുസ്തി താരം വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തര്ക്കപരിഹാര കോടതിയില് നല്കിയ അപ്പീലില് വിധി പറയുന്നത് വീണ്ടും മാറ്റി. ഫൈനലില് എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല് വെള്ളി മെഡല് നല്കണമെന്നാണ് അപ്പീലില് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്ബിട്രേറ്റര് ഡോ. അനബെല് ബെന്നറ്റ് മുമ്പാകെയാണ് അപ്പീല് നല്കിയത്. ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനല് മല്സരദിവസമാണ് വിനേഷ് ഫോഗട്ടിന്റെ ശരീരം 100 ഗ്രാം ഭാരം കൂടിയെന്നു കാണിച്ച് അയോഗ്യയാക്കിയത്. തുടര്ന്നാണ് താരം രാജ്യാന്തര തര്ക്കപരിഹാര കോടതിയെ സമീപിച്ചത്. അപ്പീലില് കഴിഞ്ഞ ദിവസം തന്നെ വാദം പൂര്ത്തിയായിരുന്നു. എന്നാല് അന്തിമ തീരുമാനമെടുക്കാതെ രണ്ടാംതവണയും മാറ്റിവയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMT