Athletics

ഒളിംപിക്‌സ്: 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്

ഡിസ്‌കസ് ത്രോ ഫൈനലിലാണ് കമല്‍പ്രീത് കൗര്‍ ഇറങ്ങുന്നത്.

ഒളിംപിക്‌സ്: 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്
X


ടോക്കിയോ: 100 മീറ്ററിന് പിറകെ 200 മീറ്ററിലും ഇന്ത്യയുടെ മദ്ധ്യദൂര ഓട്ടക്കാരി ദ്യുതി ചന്ദ് പുറത്ത്. ഇന്ന് രാവിലെ നടന്ന ആദ്യ റൗണ്ട് ഹീറ്റ്‌സില്‍ അവസാന സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. സമയം 23.85. സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച സമയമാണ്. ഹീറ്റ്‌സിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ കമല്‍പ്രീത് കൗര്‍ ഇന്ന് ഇറങ്ങും. ഡിസ്‌കസ് ത്രോ ഫൈനലിലാണ് കമല്‍പ്രീത് കൗര്‍ ഇറങ്ങുന്നത്.
Next Story

RELATED STORIES

Share it