Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

നിലവിലെ ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണ്ണം

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി
X



ഒറിഗണ്‍: ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ജാവ്‌ലിന്‍ ത്രോയില്‍ വെള്ളി. ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ്.ഇന്ത്യയ്ക്കായി ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോങ് ജംപില്‍ ഇന്ത്യയുടെ അഞ്ജു ബോബി ജോര്‍ജ്ജ് മെഡല്‍ നേടിയിരുന്നു. തന്റെ നാലാമത്തെ പരിശ്രമത്തിലാണ് നീരജ് വെള്ളിക്കര്‍ഹമായ സമയം കണ്ടെത്തിയത്. ദൂരം 88.13മീറ്റര്‍.നിലവിലെ ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണ്ണം. തന്റെ മൂന്ന് ശ്രമത്തിലും താരം 90 മീറ്ററിന് മുകളില്‍ ദൂരം താണ്ടിയിരുന്നു.







Next Story

RELATED STORIES

Share it