Athletics

ലോറസ് പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ നീരജ് ചോപ്ര

എമാ റഡാകാനു, മെദ്‌വദേവ്, പെഡ്രി, യൂളിമര്‍ രോജാസ്, ടിറ്റ്മസ് എന്നിവരാണ് പുരസ്‌കാരത്തിനായി മല്‍സരിക്കുന്നത്.

ലോറസ് പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ നീരജ് ചോപ്ര
X


സെവിയ്യ; ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ലോറസ് അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്രയും. വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് താരം ഇടം നേടിയത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണ്ണം നേടിയ താരമെന്ന നിലയിലാണ് നീരജിന്റെ എന്‍ട്രി.മുമ്പ് ഇന്ത്യയില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ലോറസ് സ്‌പോര്‍ട്ടിങ് മുവ്‌മെന്റ് അവാര്‍ഡ് 2000-2020 സച്ചിന്‍ അര്‍ഹനായിരുന്നു.


യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനു, ടെന്നിസ് താരം ഡാനിയല്‍ മെദ്‌വദേവ്, ബാഴ്‌സാ താരം പെഡ്രി, ട്രിപ്പിള്‍ ജംപ് റെക്കോഡ് ചാംപ്യന്‍ യൂളിമര്‍ രോജാസ്, നീന്തല്‍ താരം അറിയാര്‍നെ ടിറ്റ്മസ് എന്നിവരാണ് പുരസ്‌കാരത്തിനായി നീരജിനൊപ്പം മല്‍സരിക്കുന്നത്.




Next Story

RELATED STORIES

Share it