ഒളിംപ്യന്‍ നീരജ് ചോപ്ര പരിശീലനത്തിനായി അമേരിക്കയിലെത്തി
ഒമിക്രോണിനെ തുടര്‍ന്ന് വേദി അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു.

കാലിഫോര്‍ണിയ: ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര അമേരിക്കയിലെത്തി. പരിശീലനത്തിനായാണ് താരം അമേരിക്കയിലെത്തിയത്. നേരത്തെ ദക്ഷിണാഫ്രിക്കയിലായിരുന്നു പരിശീലനത്തിനുള്ള വേദി തീരുമാനിച്ചത്. ഒമിക്രോണിനെ തുടര്‍ന്ന് വേദി അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ പരിശീലന ക്യാംപിനാണ് താരം ഇവിടെ എത്തിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായാണ് താരം പരിശീലനത്തിലേര്‍പ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രത്തിലാണ് നീരജ് പരിശീലനം നടത്തുന്നതെന്ന് ദേശീയ അത്‌ലറ്റിക്ക് കോച്ചായ രാധാകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. നീരജിന്റെ കോച്ച് ക്ലൗസ് ബാര്‍ട്ടോനിറ്റ്‌സും ഫിസിയോ ഇഷാന്‍ മാര്‍വയും താരത്തിനൊപ്പം അമേരിക്കയിലെത്തിയിട്ടുണ്ട്.
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ...
23 May 2022 5:17 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ ...
23 May 2022 4:26 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMT