ഫലസ്തീനായി നിലകൊള്ളാന്‍ മുസ്‌ലിം ആവേണ്ട; മനുഷ്യനായാല്‍ മതി: ഖബീബ്
ഫലസ്തീനായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റഷ്യന്‍ താരവുമായ ഖബീബ് രംഗത്തെത്തിയത്.

മോസ്‌കോ; ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ മുന്‍ ലോക യുഎഫ്‌സി ലൈറ്റെ് വെയ്റ്റ് ചാംപ്യന്‍ ഖബീബ് നൂര്‍മഗദോവ്. എല്ലാവരും ഫലസ്തീനായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രണ്ട് തവണ യുഎഫ്‌സി ചാംപ്യനും റഷ്യന്‍ താരവുമായ ഖബീബ് രംഗത്തെത്തിയത്. ഇസ്രായേല്‍ അല്‍ അഖ്‌സയില്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് 32 കാരനായ താരത്തിന്റെ പ്രതിഷേധം. ഫലസ്തീനായി നിലകൊള്ളാന്‍ മുസ്‌ലിം ആവേണ്ടതില്ലെന്നും മനുഷ്യനായാല്‍ മതിയെന്നും വ്യക്തമാക്കുന്ന കുറിപ്പും താരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിച്ചത്.
മറ്റൊരു റഷ്യന്‍ താരമായ ഖംസത്ത് ഷിമേവും അക്രമങ്ങള്‍ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന കുറിപ്പോടെ ഫലസ്തീന്റെ പതാകയും ഷെയര്‍ ചെയ്താണ് ഖംസത്ത് മുന്നോട്ട് വന്നത്. നേരത്തെ ഇന്റര്‍മിലാന്റെ മൊറാക്കന്‍ താരം ഹക്കിമി, മാഞ്ച്‌സറ്റര്‍ സിറ്റിയുടെ അല്‍ജീരിയന്‍ താരം റിയാദ് മെഹറസ്, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് എന്നിവരും ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഷാഹിദ് അഫ്രീദി എന്നിവരും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു.
RELATED STORIES
യുവമോര്ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള് കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്നിന്ന് മടക്കി...
13 Aug 2022 8:47 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTകേരളത്തിന്റെ വികസനം തടയാന് ഇഡി ശ്രമിക്കുന്നു: മുഖ്യമന്ത്രി
13 Aug 2022 8:27 AM GMTപുതിയ കടപ്പുറം സ്വദേശിയെ കാണാനില്ല
13 Aug 2022 8:17 AM GMTഹര് ഘര് തിരംഗ: വീടുകളില് ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMT