ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍ അണിനിരക്കും
45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസില്‍ മത്സരിക്കുന്നത്.
ഹാങ്ചോ: 19ാം ഏഷ്യന്‍ ഗെയിംസിന് ചൈനയുടെ ഹാങ്ചോയില്‍ ഇന്ന് ഔദ്യോഗിക തുടക്കം. ഒളിംപിക്സ് സ്പോര്‍ട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വെര്‍ച്വലായി ഒരുമിച്ചു തെളിയിക്കുന്ന ദീപനാളത്തിലൂടെയാകും 19ാം ഗെയിംസിന് തുടക്കമാകുക. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസില്‍ മത്സരിക്കുന്നത്. മാര്‍ച്ച് പാസ്റ്റില്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്നും ഇന്ത്യന്‍ പതാകയേന്തും. നാല് വര്‍ഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ വര്‍ഷത്തെ ഗെയിംസിന്റെ പ്രത്യേകതയാണ്.655 കായിക താരങ്ങളെയാണ് ഇക്കുറി ഗെയിംസില്‍ ഇന്ത്യ അണിനിരത്തുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണമടക്കം 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അത്ലറ്റിക്സിലാണ് ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഒപ്പം ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് തുടങ്ങിയവയിലും മെഡല്‍ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT