- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാഫ് നേടി; പക്ഷെ ഇന്ത്യ സേഫാണോ
BY TK tk9 Jan 2016 7:26 AM GMT

X
TK tk9 Jan 2016 7:26 AM GMT
| കളി നിര്‍ത്തി വീട്ടിലിരിക്കുന്ന ലോക ഫുട്‌ബോളിലെ മുന്‍ വെറ്ററന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഐഎസ്എല്‍ നടത്തിയപ്പോള്‍ അതു വന്‍ വിജയമായി. എന്നാല്‍ രാജ്യത്തുള്ള യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഐ ലീഗിനെ പലരും കണ്ട മട്ടില്ല. ഐഎസ്എല്ലിന്റെ പിറവിയോടെ ഗ്ലാമര്‍ ഒന്നുകൂടി കുറഞ്ഞ ഐ ലീഗിനെ സമീപഭാവിയില്‍ തന്നെ നിര്‍ത്തലാക്കിയാലും അദ്ഭുതപ്പെടാനില്ല. [caption id="attachment_37576" align="aligncenter" width="76"] പി എന്‍ മനു[/caption]ഇന്ത്യയുടെ ഏഴാം സാഫ് കപ്പ് കിരീടവിജയം രാജ്യം ഏറെ കൊട്ടിഘോഷിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഏതെങ്കിലും തരത്തില്‍ ഈ സാഫ് നേട്ടം ഗുണം ചെയ്യുമോ. അണ്ണാറക്കണനും തന്നാലായത് എന്ന പഴഞ്ചൊല്ല് പോലെ ഇന്ത്യ തങ്ങളെക്കൊണ്ട് സാധിക്കുന്ന ഒരു കാര്യം ചെയ്തുവെന്ന് പലരും ആശ്വസിക്കുന്നു. അഫ്ഗാനിസ്താനെ മാറ്റിനിര്‍ത്തിയാല്‍ സാഫില്‍ മികച്ച നിലവാരമുള്ള ഒരു ടീം പോലുമുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ 110 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു രാജ്യം സാഫ് കൊണ്ട് തൃപ്തിപ്പെടില്ല. ![]() കാരണം കാല്‍പന്തുകളിയുടെ മഹാവേദിയായ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതെ കാഴ്ചക്കാരായി ഇന്ത്യ ഇപ്പോഴും തുടരുകയാണ്. 2018ലെ റഷ്യന്‍ ലോകകപ്പിലെങ്കിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടാവണമന്ന് ആരാധകര്‍ ഏറെ ആഗ്രഹിച്ചു. യോഗ്യതറൗണ്ടിന്റെ ആദ്യ കടമ്പ കടന്നെങ്കിലും രണ്ടാംറൗണ്ടില്‍ ഇന്ത്യ ദയനീയമായി തോറ്റു പുറത്തായി. നീലക്കടുവകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ പൂച്ചകളുടെ പോലും ശൗര്യം കാണിക്കാതെയാണ് ഒരിക്കല്‍ക്കൂടി ലോകപ്പെന്ന മോഹം അവസാനിപ്പിച്ചത്. വന്‍ വേദികളില്‍ തങ്ങളേക്കാള്‍ മിടുക്കും റാങ്കുമുള്ള ടീമുകള്‍ക്കു മുന്നില്‍ പലപ്പോഴും പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ തോല്‍ക്കാറുളളത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ആറു മല്‍സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ ഒന്നില്‍ മാത്രമാണ് ജയിച്ചത്. ഇന്ത്യയിലെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള ഗുവാമെന്ന പലരും ആദ്യമായി കേള്‍ക്കുന്ന രാജ്യത്തോടു പോലും ഇന്ത്യ മുട്ടുമടക്കി. ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച അതേ താരങ്ങളാണ് അടുത്തിടെ സമാപിച്ച ഐഎസ്എല്ലില്‍ വിവിധ ടീമുകള്‍ക്കായി മികവുറ്റ പ്രകടനം നടത്തിയത് എന്നോര്‍മ്മ വേണം. ആത്മവിശ്വാസക്കുറവും ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യന്‍ പതനത്തിനു കാരണായി എന്നല്ലേ ഇതു തെളിയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ജേതാക്കളായി തങ്ങളുടെ കരുത്ത് കാണിക്കുമ്പോഴാണ് ഫുട്‌ബോള്‍ ടീമിന് ഈ ദയനീയ വിധി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ലീഗായ ഐ ലീഗ് ദുര്‍ബലമാണന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തളര്‍ച്ചയ്ക്ക് പ്രധാന ഘടകമാണ്. കളി നിര്‍ത്തി വീട്ടിലിരിക്കുന്ന ലോക ഫുട്‌ബോളിലെ മുന്‍ വെറ്ററന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഐഎസ്എല്‍ നടത്തിയപ്പോള്‍ അതു വന്‍ വിജയമായി. എന്നാല്‍ രാജ്യത്തുള്ള യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഐ ലീഗിനെ പലരും കണ്ട മട്ടില്ല. ഐഎസ്എല്ലിന്റെ പിറവിയോടെ ഗ്ലാമര്‍ ഒന്നുകൂടി കുറഞ്ഞ ഐ ലീഗിനെ സമീപഭാവിയില്‍ തന്നെ നിര്‍ത്തലാക്കിയാലും അദ്ഭുതപ്പെടാനില്ല. അടുത്ത പേജില്‍ |
![]() ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി ഐ ലീഗിനെ കൂടുതല്‍ വിപുലീകരിക്കുകയാണെങ്കില്‍ അത് കൂടുതല്‍ കാണികളെ ആകര്‍ഷിക്കും. ഐ ലീഗിന്റെ തളര്‍ച്ചയ്ക്കു മുഖ്യകാരണം കളിയുടെ നിലവാരത്തകര്‍ച്ച തന്നെയാണ്. യൂറോപ്യന്‍ ലീഗുകളില്‍ കാണുന്ന അതിവേഗ ഫുട്‌ബോള്‍ കണ്ട പരിചയമുള്ള ഇന്ത്യന്‍ കാണികള്‍ ഐ ലീഗിനെ പരിഹസിക്കുന്നതില്‍ കാര്യമുണ്ട്. ഐ ലീഗിനെ ഐഎസ്എല്ലിനേക്കാള്‍ ഉയരങ്ങളിലെത്തിക്കാനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെയ്യേണ്ടത്. ഐ ലീഗിനെ ഭാവിയില്‍ ഐഎസ്എല്ലുമായി ലയിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് നേരത്തേ ഫെഡറേഷന്‍ സൂചന നല്‍കിയത് ഇന്ത്യന്‍ ഫുട്‌ബോളിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ. എന്നാല്‍ ഐ ലീഗിന് ഉണര്‍വേകുന്ന പദ്ധതികള്‍ തയ്യാറാക്കുകയാണ് ഫെഡറേഷന്‍ ചെയ്യേണ്ടത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി ഐ ലീഗിനെ കൂടുതല്‍ വിപുലീകരിക്കുകയാണെങ്കില്‍ അത് കൂടുതല്‍ കാണികളെ ആകര്‍ഷിക്കും. ഐ ലീഗിന്റെ തളര്‍ച്ചയ്ക്കു മുഖ്യകാരണം കളിയുടെ നിലവാരത്തകര്‍ച്ച തന്നെയാണ്. യൂറോപ്യന്‍ ലീഗുകളില്‍ കാണുന്ന അതിവേഗ ഫുട്‌ബോള്‍ കണ്ട പരിചയമുള്ള ഇന്ത്യന്‍ കാണികള്‍ ഐ ലീഗിനെ പരിഹസിക്കുന്നതില്‍ കാര്യമുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ മികവ് തെളിയിച്ച പരിശീലകരെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതോടൊപ്പം ഇവിടെയുള്ള കളിക്കാര്‍ക്ക് വിദേശ ടീമുകളില്‍ പരിശീലനം നല്‍കാനും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍കൈയടുക്കണം. ഇതിനെക്കൂടാതെ കാണികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ താരങ്ങളെ ഐ ലീഗ് ക്ലബ്ബുകളുടെ മാര്‍ക്വി താരങ്ങളായി നിയമിക്കണം. അതോടൊപ്പം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കഴിവുള്ള താരങ്ങളെ കണ്ടെത്തി അവര്‍ക്ക് ഐ ലീഗ് ക്ലബ്ബുകള്‍ തങ്ങളുടെ കീഴില്‍ പരിശീലനം നല്‍കണം. ഇവ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചാല്‍ അടുത്ത 10 വര്‍ഷത്തിനകം ഇന്ത്യക്ക് ഏഷ്യയിലെ കരുത്തുറ്റ ടീമുകളിലൊന്നായി മാറാനാവും. എന്തു മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ഇതിനെക്കുറിച്ച് ചിലര്‍ ചിന്തിക്കുന്നുണ്ടാവും. അവരെ കുറ്റം പറയാനാവില്ല. കാരണം മനസ്സ് വച്ചിരുന്നെങ്കില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യ ലോകകപ്പിലും മറ്റും കളിച്ചേനെ.അധികാരമോഹം മാത്രമുള്ള ചിലര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്ത് നില്‍ക്കുന്നിടത്തോളം കാലം രാജ്യം ഇതുപോലെ തുടരും. കൂടുതല്‍ പ്രഫഷനലിസവും ഫുട്‌ബോളിനോടു ആഗ്രഹവുമുള്ള ഒരു സംഘം ഫെഡറേഷന്റെ ഭരണരംഗത്തേക്കു വരുന്നിടത്തോളം കാലം നമ്മള്‍ സാഫ് കപ്പും മറ്റും ആഘോഷിച്ച് തൃപ്തിയടും. |
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT








അതോടൊപ്പം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കഴിവുള്ള താരങ്ങളെ കണ്ടെത്തി അവര്‍ക്ക് ഐ ലീഗ് ക്ലബ്ബുകള്‍ തങ്ങളുടെ കീഴില്‍ പരിശീലനം നല്‍കണം. ഇവ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചാല്‍ അടുത്ത 10 വര്‍ഷത്തിനകം ഇന്ത്യക്ക് ഏഷ്യയിലെ കരുത്തുറ്റ ടീമുകളിലൊന്നായി മാറാനാവും. എന്തു മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് ഇതിനെക്കുറിച്ച് ചിലര്‍ ചിന്തിക്കുന്നുണ്ടാവും. അവരെ കുറ്റം പറയാനാവില്ല. കാരണം മനസ്സ് വച്ചിരുന്നെങ്കില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യ ലോകകപ്പിലും മറ്റും കളിച്ചേനെ.










