ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: മലപ്പുറം ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

അരീക്കോട്: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അതിര്‍ത്തികള്‍ പൂര്‍ണമായും പോലിസും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളും സംയുക്തമായി അടച്ചു. ഊടുവഴികളെല്ലാം അടച്ചതിനെത്തതുടര്‍ന്ന് സംസ്ഥാന പാതയായ അരീക്കോട്- മുക്കം റോഡിലെ എരഞ്ഞിമാവ് മാത്രമാണ് തുറന്നുകൊടുത്തത്. ഇവിടെ കര്‍ശന പരിശോധനയും നടത്തുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലിസിന്റെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
ഊടുവഴികളിലൂടെ ചെറുകിട വാഹനങ്ങള്‍ കടന്നുപോവുമെന്ന് കണ്ടാണ് കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ്, കവിലട, ഊര്‍ങ്ങാട്ടീരിയിലെ കുഴിനക്കി പാലം എന്നിവ കൊട്ടി അടച്ചത്. ഇവിടങ്ങളില്‍ പോലിസ് നിരീക്ഷണവും ശക്തിയായി തുടരുന്നുണ്ട്. പലരും പോലിസിന്റെ കണ്ണുവട്ടിച്ച് പോവുന്നതിനാല്‍ പിടിക്കപ്പെടുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് തുടര്‍യാത്രയ്ക്ക് അനുമതി നല്‍കുന്നത്.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT