Latest News

മെയ് നാലിന് ശേഷം എട്ടാം തവണ; ഇന്ധന വില വീണ്ടും കൂട്ടി

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി.

മെയ് നാലിന് ശേഷം എട്ടാം തവണ; ഇന്ധന വില വീണ്ടും കൂട്ടി
X

തിരുവനന്തപുരം: കൊവിഡ് ദുരിതത്തിനിടയില്‍ രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി. ഡീസല്‍ വില തിരുവനന്തപുരത്ത് 89.18 രൂപയും കൊച്ചിയില്‍ 87.52 രൂപയുമായി ഉയര്‍ന്നു. മെയ് നാലിന് ശേഷം ഇത് എട്ടാംതവണയാണ് ഇന്ധന വില കൂട്ടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഒരുമാസത്തോളം ഇന്ധന വില കൂടിയിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതിനാലാണ് ഇന്ധന വിലയില്‍ വര്‍ധന വരുത്തിയതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം എന്നീ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇന്ധന വില അടിക്കടി ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it