അലഹബാദില്‍ റിട്ടയേര്‍ഡ് പോലിസുകാരനെ ആളുകള്‍ നോക്കിനില്‍ക്കെ തല്ലിക്കൊന്നു
BY sruthi srt4 Sep 2018 6:11 AM GMT

X
sruthi srt4 Sep 2018 6:11 AM GMT
ലക്‌നോ: ഉത്തര്‍പ്രദേശില്‍ റിട്ടയേര്‍ഡ് പോലിസുകാരനെ ആളുകള്‍ നോക്കിനില്‍ക്കെ തല്ലിക്കൊന്നു. 70കാരനായ അബ്ദുള്‍ സമദ് ഖാനാണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് അവശനായ ഇദ്ദേഹം ബോധരഹിതനാവുകയും ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒരു കൈ മുറിഞ്ഞു തൂങ്ങിയിരുന്നു. എന്നിട്ടും ഇദ്ദേഹത്തെ റോഡിലൂടെ പോയ ഒരാളും തിരിഞ്ഞുനോക്കിയില്ല.തിങ്കളാഴ്ച രാവിലെ ഖാന്‍ സൈക്കിളില്‍ യാത്ര ചെയ്യവേയാണ് അക്രമികള്‍ ഇദ്ദേഹത്തെ മര്‍ദിച്ചത്. ചുവന്ന ഷര്‍ട്ടു ധരിച്ചെത്തിയ ഒരാളാണ് ആദ്യം തല്ലിയത്. ഇതിനിടെ രണ്ടുപേര്‍ കൂടി ഇയാളെ മര്‍ദ്ദിക്കാന്‍ കൂടുന്നു. നിലത്തുവീണ ഖാന്‍ എതിര്‍ക്കാന്‍ നോക്കിയെങ്കിലും റോഡിലേക്ക് മറിഞ്ഞ് വീഴുകയും അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഇതും ദൃശ്യങ്ങളില്‍ കാണാം. സൈക്കിളിലും റോഡിലൂടെ കടന്നുവന്ന വാഹനങ്ങളിലുള്ളവരും കാണാത്ത മട്ടില്‍ കടന്നുപോവുകയായിരുന്നു.
അക്രമികളില്‍ ഒരാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. ഖാനിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടിരുന്നു.

Next Story
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT