അനീബിന്റെ അറസ്റ്റിനെതിരെ സോഷ്യല്‍മീഡിയ

aneebതേജസ് മാധ്യമപ്രവര്‍ത്തകന്‍ അനീബിന്റെ അറസ്റ്റില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. മാവോവാദിയെന്ന് മുദ്രകുത്താനാണ് കേരള പോലിസിന്റെ ശ്രമമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.കേന്ദ്രസര്‍ക്കാറിന്റെ
മാവോയിസ്റ്റ് വിരുദ്ധ ഫണ്ട് ധൂര്‍ത്തടിക്കുന്നതിനായി
നീണ്ട താടിയും അല്‍പ്പസ്വല്‍പ്പം വിപ്ലവചിന്തയും കണ്ണില്‍തീപ്പൊരിയുമുള്ളവനെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തുന്നതിന് അപ്പുറം മറ്റൊരു ഭരണകൂട ഭീകരതയില്ലെന്നാണ് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നത്.അനീബിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്   #ReleasetheJournalist, Aneeb.P.A# എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റിയും ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്.റിപോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ ബാലഗോപാലിന്റെ പോസ്റ്റ് താഴെ,

[related]

അനീബിനെ മാവോയിസ്‌റ്റെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്ന കേരള പൊലീസിനെക്കുറിച്ചോര്ണ്ട!ത്ത് ലജ്ജിക്കുന്നു. ഡല്‍ഹിയില്‍ ഞങ്ങള്‍ രണ്ട് പേരും ഒരേ കാലഘട്ടത്തില്‍ കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തവരാണ്. അന്നൊന്നും അദേഹം മാവോയിസ്റ്റാണെന്ന് വാക്കിലോ നോട്ടത്തിലോ പ്രവര്‍ത്തിയിലോ എനിക്ക് തോന്നിയിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റണ്ടെ മാവോയിസ്റ്റ് വിരുദ്ധ ഫണ്ട് ധൂര്‍ത്തടിക്കുന്നതിനണ്ടായി നീണ്ട താടിയും അല്‍പ്പസ്വല്‍പ്പം വിപ്ലവചിന്തയും കണ്ണില്‍തീപ്പൊരിയുമുണ്ടള്ളവനെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തുന്നതിന് അപ്പുറം മറ്റൊരു ഭരണകൂട ഭീകരതയില്ല. അനീബിന്റെ കുടുംബം കുളംതോണ്ടുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ രാജ്യത്തെ ഏതൊരു മാവോയിസ്്റ്റിനെക്കാളണ്ടും ഭീകരനാണ്. ചെന്നിത്തലയും ടിപി സെന്‍കുമാറും ഇത്തരം മാനസിക രോഗികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കേരള പൊലീസിനെ രക്ഷിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അനീതിക്കും അഴിമതിക്കും അസമത്വത്തിനുമെതിരെ പ്രവര്‍ത്തിച്ചാല്‍ നിങ്ങളെയും മാവോയിസ്റ്റുകളായി മുദ്രകുത്തും. അന്നും ചില ഭീരുക്കള്‍ ഭരണകൂട ഭീകരതയ്ക്ക് ഓശാന പാടിയേക്കും. അപ്പോഴും ഞങ്ങളെപ്പോലുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ടാകും.

ബി ബാലഗോപാല്‍
ന്യൂസ് എഡിറ്റര്‍
റിപ്പോര്‍ട്ടര്‍ ടിവി

aneeb pa


അനീബിനെ മാവോയിസ്‌റ്റെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്ന കേരള പൊലീസിനെക്കുറിച്ചോര്­‍ത്ത് ലജ്ജിക്കുന്നു. ഡല്‍ഹിയില്‍ ഞങ്ങള്...

Posted by Release the Journalist, Aneeb .P.A on Saturday, January 2, 2016


RELATED STORIES

Share it
Top