Pravasi

നോർക്കയിലെ പിൻവാതിലൂടെയുള്ള നിയമനം അന്വേഷിക്കണം. പുന്നക്കൻ മുഹമ്മദലി

ഡ്രീം കേരള പദ്ധതി ഒന്നരമാസമായിട്ടും ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല.

നോർക്കയിലെ പിൻവാതിലൂടെയുള്ള നിയമനം അന്വേഷിക്കണം. പുന്നക്കൻ മുഹമ്മദലി
X

ഷാർജ: നോർക്കയിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും, നോർക്ക വകുപ്പിലെ നിയമനങ്ങൾ കൊവിഡ് ബാധിച്ച് ഗൾഫിൽ നിന്ന് മരിച്ച പ്രവാസികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പദ്ധതികൾ പെരുവഴിയിലാണെന്നും, കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്ക് അയ്യായിരം രൂപ നൽകുമെന്ന വാഗ്ദാനവും ഡ്രീം കേരള പദ്ധതിയിൽ ഉൾപ്പെട്ട കാര്യങ്ങളുമെല്ലാം ഫയലിൽ കുരുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡ്രീം കേരള പദ്ധതി ഒന്നരമാസമായിട്ടും ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവന്ന ഒരു ലക്ഷത്തിലേറെ പ്രവാസികളാണ് ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ച് കാത്ത് നിൽക്കുന്നത്. കൊറോണ കാരണമാണ് ഒന്നും നടക്കാത്തതെന്നാണ് നോർക്കയുടെ വിശദീകരണം. എന്നാൽ കൊവിഡ് കാലത്തും നോർക്കയിലെ പിൻവാതിൽ നിയമനങ്ങൾക്കോ അഴിമതിക്കോ കുറവൊന്നുമില്ല.

ജൂലൈ 15 മുതൽ 30 വരെ, ഐഡിയത്തോൺ, ആഗസ്ത് 1 മുതൽ 10 വരെ സെക്ടറൽ ഹാക്കത്തോൺ, ആഗസ്ത് 14ന് തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വെർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കൽ, 2020 നവംബർ 15നു മുമ്പ് പദ്ധതിയുടെ പൂർത്തീകരണം എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങൾ. പൊതുജനങ്ങളുടെ ആശയങ്ങൾ കൂടി ക്രോഡീകരിച്ച് പദ്ധതികളുടെ രൂപീകരണം, സിവിൽ സർവീസ് ഉദ്യോഗസ്ഥരും പ്രമുഖരും അടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ അതിവേഗം നടപ്പാക്കൽ. ഇങ്ങനെയൊക്കെ വിഭാവനം ചെയ്തിരുന്ന സ്വപ്ന പദ്ധതി പക്ഷെ ഫയലുകളിൽ ഉറങ്ങുകയാണെന്നും എന്നാൽ സ്വപ്ന സുരേഷ് പരിപാടി ഗംഭീരമായി നടന്നെന്നും പുന്നക്കൻ മുഹമ്മദലി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it