Pravasi

തൊഴിലാളിയുടെ സമ്മതമില്ലാതെ സ്ഥലം മാറ്റാന്‍ അവകാശമില്ല: മനുഷ്യാവകാശ കമ്മീഷന്‍

തൊഴിലാളിയുടെ സമ്മതമില്ലാതെ സ്ഥലം മാറ്റാന്‍ അവകാശമില്ല: മനുഷ്യാവകാശ കമ്മീഷന്‍
X
ദമ്മാം: തൊഴിലാളിയുടെ രേഖാമുലമുള്ള സമ്മതമില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തൊഴിലുടമക്ക് അവകാശമില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെയുണ്ടാക്കിയ കരാറില്‍ നിന്നു വ്യത്യസ്ഥമായി മറ്റൊരു ജോലി ചെയ്യിപ്പിക്കാന്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തൊഴില്‍ പെര്‍മിറ്റ്, ഇഖാമ, ഫീസ് , ഇന്‍ഷൂറന്‍സ് ഫീസ് തുടങ്ങിയ തൊഴിലാളിയെ നിലനിര്‍ത്തേണ്ട മുഴുവന്‍ ചിലവും തൊഴിലുടമ വഹിക്കണം. ഇതിന് വിപരീതമായി തൊഴിലാളിയില്‍ നിന്നും ഇക്കാര്യത്തിന് പണമീടാക്കാനോ ശമ്പളത്തില്‍ നിന്ന് ഈടാക്കാനോ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it