Pravasi

ഒമാനില്‍ മന്ത്രിസഭ പുനസംഘടനം; മൂന്ന് ഉപപ്രധാനമന്ത്രിമാരടങ്ങിയ പുതിയ കൗണ്‍സിലിന് സുല്‍ത്താന്റെ അംഗീകാരം

ഒമാനില്‍ മന്ത്രിസഭ പുനസംഘടനം; മൂന്ന് ഉപപ്രധാനമന്ത്രിമാരടങ്ങിയ പുതിയ കൗണ്‍സിലിന് സുല്‍ത്താന്റെ അംഗീകാരം
X

മസ്‌കത്ത്: ഒമാനില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന് ഉപപ്രധാനമന്ത്രിമാരടങ്ങിയ പുതിയ മന്ത്രിസഭാ കൗണ്‍സിലിനാണ് ഇതിലൂടെ രൂപം നല്‍കിയത്. സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ് മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഉപപ്രധാനമന്ത്രിയായി തുടരും. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയായി സയ്യിദ് ശിഹാബ് ബിന്‍ താരിക് ബിന്‍ തൈമൂര്‍ അല്‍ സഈദിനെയും സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി സയ്യിദ് ദി യസിന്‍ ബിന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദിനെയും നിയമിച്ചു.

സയ്യിദ് ബിലാറബ് ബിന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ് മസ്‌കത്ത് ഗവര്‍ണര്‍ സ്‌റ്റേറ്റ് മന്ത്രിയായും, സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദി റോയല്‍ കോര്‍ട്ട് ദിവാന്‍ മന്ത്രിയായും, ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി റോയല്‍ ഓഫീസ് മന്ത്രിയായും നിയമിതരായി. സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ ബിന്‍ സൈദ് അല്‍ ബുസൈദി ആഭ്യന്തര മന്ത്രിയായും, സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമദ് അല്‍ ബുസൈദി വിദേശകാര്യ മന്ത്രിയായും, സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്‌സി ധനകാര്യ മന്ത്രിയായും ചുമതലയേറ്റു. ഡോ. മദിഹ ബിന്ത് അഹമ്മദ് ബിന്‍ നാസര്‍ അല്‍ ഷൈബാനി വിദ്യാഭ്യാസ മന്ത്രിയായും, സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ബുസൈദി സാംസ്‌കാരിക-കായിക-യുവജന മന്ത്രിയായും നിയമിതരായി. ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ സഈദി നീതിന്യായ-നിയമകാര്യ മന്ത്രിയായും, ഡോ. അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ ഹറാസി വാര്‍ത്താവിനിമയ മന്ത്രിയായും ചുമതലയേറ്റു.

ഡോ. ഖാമിസ് ബിന്‍ സൈഫ് ബിന്‍ ഹമൂദ് അല്‍ ജബ്രി സാമ്പത്തിക മന്ത്രിയായും, ഡോ. സയ്യിദ് ഇബ്രാഹിം ബിന്‍ സഈദ് ബിന്‍ ഇബ്രാഹിം അല്‍ ബുസൈദി പൈതൃക-വിനോദസഞ്ചാര മന്ത്രിയായും, ഡോ. സൗദ് ബിന്‍ ഹമൂദ് ബിന്‍ അഹമ്മദ് അല്‍ ഹബ്‌സി കൃഷിമല്‍സ്യബന്ധനം-ജലവിഭവ മന്ത്രിയായും നിയമിതരായി.

ഡോ. ഖല്‍ഫാന്‍ ബിന്‍ സഈദ് ബിന്‍ മുബാറക് അല്‍ ഷുഐലി ഭവന-നഗരാസൂത്രണ മന്ത്രിയായും, എന്‍ജി. സെയ്ദ് ബിന്‍ ഹമൂദ് ബിന്‍ സഈദ് അല്‍ മഅ്‌വാലി ഗതാഗത-ആശയവിനിമയ-വിവരസാങ്കേതിക മന്ത്രിയായും, ഡോ. ലൈല ബിന്ത് അഹമ്മദ് ബിന്‍ അവദ് അല്‍ നജ്ജാര്‍ സാമൂഹിക വികസന മന്ത്രിയായും ചുമതലയേറ്റു.

ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഐവിന്‍ തൊഴില്‍ മന്ത്രിയായും, ഡോ. സലിം ബിന്‍ നാസര്‍ ബിന്‍ സഈദ് അല്‍ ഔഫി ഊര്‍ജ്ജ-ധാതു മന്ത്രിയായും, ഡോ. മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ഖല്‍ഫാന്‍ അല്‍ മഅ്മാരി ഔഖാഫ്-മതകാര്യ മന്ത്രിയായും, ഡോ. ഹിലാല്‍ ബിന്‍ അലി ബിന്‍ ഹിലാല്‍ അല്‍ സബ്തി ആരോഗ്യ മന്ത്രിയായും, അന്‍വര്‍ ബിന്‍ ഹിലാല്‍ ബിന്‍ ഹംദൂണ്‍ അല്‍ ജാബ്രി വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോല്‍സാഹന മന്ത്രിയായും നിയമിതരായി.

പുതിയ മന്ത്രിസഭയിലൂടെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയും വികസനവേഗവും ലക്ഷ്യമിടുന്നതായാണ് രാജകീയ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it