Pravasi

കല്ലായി സ്വദേശി അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

20 വര്‍ഷമായി ഖമീസിലും പരിസരപ്രദേശത്തും വിവിധ ജോലി ചെയ്തുവരികയായിരുന്നു

കല്ലായി സ്വദേശി അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

അബഹ: കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി പരേതനായ പുതിയാണ്ടി മൊയ്തീന്റെയും അസ്മാബിയുടെയും മകന്‍ ഹനീഫ(52) ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. 20 വര്‍ഷമായി ഖമീസിലും പരിസരപ്രദേശത്തും വിവിധ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ ഖമീസ് മുഷൈത്ത് ളിയാഫ സിഗ്‌നലിനു സമീപം ബൂഫിയ ജോലി നോല്‍ക്കുകയായിരുന്നു. മയ്യിത്ത് ഖമീസ് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ഫാരിസ്, മുഹമ്മദ് ഷാമി, അനീന ഫാത്തിമ. നിയമസഹായവുമായി ഖമീസ് കെഎംസിസി നേതാക്കളായ ബഷീര്‍ മൂന്നിയൂര്‍, നജീബ് തുവ്വൂര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.





Next Story

RELATED STORIES

Share it