നമ്മൾ ചാവക്കാട്ടുക്കാർ ആഗോള സൗഹൃദ കൂട്ടായ്മയുടെ ഡ്രൈ റേഷൻ കിറ്റ് വിതരണം നടത്തി
രണ്ട് മാസക്കാലയളവിൽ മറ്റു ആശ്രയങ്ങളില്ലാതെ ജീവിക്കാനുതകുന്ന കിറ്റാണ് നൽകിയത്.

X
ABH21 April 2020 6:03 PM GMT
മനാമ: കൊവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ടവരും, ശമ്പളം ലഭിക്കാത്തവരുമായ ചാവക്കാട്ടുകാരായ പ്രവാസികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ ഡ്രൈ റേഷൻ കിറ്റ് വിതരണം ചെയ്തു. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് യുസുഫ് അലി വിതരണോദ്ഘാടനം നിർവഹിച്ചു.
രണ്ട് മാസക്കാലയളവിൽ മറ്റു ആശ്രയങ്ങളില്ലാതെ ജീവിക്കാനുതകുന്ന കിറ്റാണ് നൽകിയത്. അരിയും,ആട്ടയും മസാലക്കൂട്ടുകളും, പാചക എണ്ണയും, പച്ചക്കറിയുമടങ്ങുന്നതാണ് ഭക്ഷണ സാധന കിറ്റ്. ഗൃഹനാഥൻ പോലിസ് കേസിൽ കുടുങ്ങിയ ഉത്തരേന്ത്യൻ കുടുംബത്തിനും പച്ചക്കറികൾ അടങ്ങിയ ഭക്ഷ്യ കിറ്റ് നൽകി.
കിറ്റ് വിതരണത്തിന് ഹെല്പ് വിംഗ് കൺവീനർ ബാലു, ജോയിന്റ് കൺവീനർ സകരിയ,കൂട്ടായ്മ ജനറൽ സെക്രെട്ടറി ശുഹൈബ്, വൈസ് പ്രസിഡന്റ് സുഹൈൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അഭിലാഷ്, വൈശാഖ്, സുജിത് എന്നിവർ നേതൃത്വം നൽകി.
Next Story