രക്തദാന ദിനാചരണം: കര്ണാടക സ്പോര്ട്സ് കള്ച്ചറല് ക്ലബ്ബിന്റെ നേതൃത്വത്തില് 171 പേര് രക്തം നല്കി
BY APH4 July 2021 6:07 AM GMT

X
APH4 July 2021 6:07 AM GMT
ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കര്ണാടക സ്പോര്ട്സ് ആന്ഡ് കള്ച്ചറല് ക്ലബ്ബ്(കെഎസ് സിസി) രക്തദാന കാംപയിന് സംഘടിപ്പിച്ചു. ദുബൈ ലതീഫ ആശുപത്രിയില് സംഘടിപ്പിച്ച കാംപയിനില് 171 പേരാണ് രക്തം ദാനം ചെയ്തത്. ദുബൈ ഹെല്ത്ത് അതോറിറ്റി(ഡിഎച്ച്എ)യുമായി ചേര്ന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി(സിഡിഎ)യുമായി സഹകരിച്ചാണ് കാംപയിന് സംഘടിപ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച രക്തദാന ക്യാംപ് വൈകീട്ട് എട്ട് വരേ തുടര്ന്നു.
കെഎസ് സി സി ക്ലബ്ബ് മാനേജര് മുഹമ്മദ് ഷാഫിയും രക്തദാന ക്യാംപയിനില് പങ്കാളിയായി. കൊവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില് ദുബൈ ആരോഗ്യ വിഭാഗവുമായി ചേര്ന്ന് രക്തദാന ക്യാംപയിനുകള് സജീവമാക്കുമെന്ന് കെഎസ് സിസി ഭാരവാഹികള് അറിയിച്ചു.
Next Story
RELATED STORIES
കൊവിഡ് വാക്സിനേഷന്: ജൂലൈ നാല് മുതല് പുതിയ ക്രമീകരണം
30 Jun 2022 12:45 PM GMTപേവിഷ ബാധയേറ്റ് മരിച്ചു
30 Jun 2022 12:35 PM GMTഎംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്
30 Jun 2022 12:10 PM GMTമനം കവര്ന്ന് വട്ടത്തില് വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTകലശമല ടൂറിസം: രണ്ടാംഘട്ട വികസനം അതിവേഗത്തിലെന്ന് മന്ത്രി
30 Jun 2022 12:01 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില് വിജിലൻസ്...
30 Jun 2022 11:57 AM GMT