കുവൈത്തില്‍ അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കുവൈത്ത്: സ്ഥിരമായി നാട്ടില്‍ നിന്നു മരുന്നുകള്‍ എത്തിച്ചു കഴിക്കുന്നവര്‍ക്ക് കുവൈത്തില്‍ ലഭിക്കാത്ത അവശ്യമരുന്നുകള്‍ കേരളത്തില്‍ നിന്നു എത്തിച്ചുനല്‍കി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നെത്തിയ മരുന്നുകള്‍ രോഗികളുടെ വീട്ടില്‍ എത്തിക്കുന്നതിന് സോഷ്യല്‍ ഫോറം മെഡിക്കല്‍ വിങ് കോ-ഓഡിനേറ്റര്‍ ഉമര്‍ കാരന്തൂര്‍ നേതൃത്വം നല്‍കി. കുവൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളത്തില്‍ എസ് ഡിപിഐയുമായി സഹകരിച്ചാണ് മരുന്നുകള്‍ എത്തിക്കുന്നത്. എസ് ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ഫൈസലാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഡിഎച്ച്എല്‍ കാര്‍ഗോ വഴിയാണ് മരുന്നുകള്‍ എത്തിക്കുന്നത്. രണ്ടാം ഘട്ടത്തിലെ മരുന്നുകള്‍ ഉടന്‍ കുവൈത്തില്‍ എത്തുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി സയ്യിദ് ബിഹാരി തങ്ങള്‍ അറിയിച്ചു. അത്യാവശ്യക്കാര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാറെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT