ദുബയില്‍ ഉറങ്ങിക്കിടന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം കയ്യാലയ്ക്കല്‍ എരവിപുരം സ്വദേശി റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് കറാമയിലുള്ള താമസസ്ഥലത്ത് മരിച്ചത്.

ദുബയില്‍ ഉറങ്ങിക്കിടന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദുബയ്: ഉറങ്ങിക്കിടന്ന യുവാവ് ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം കയ്യാലയ്ക്കല്‍ എരവിപുരം സ്വദേശി റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് കറാമയിലുള്ള താമസസ്ഥലത്ത് മരിച്ചത്. മെഡോര്‍ 24ത7 ഹോസ്പിറ്റലില്‍ പര്‍ച്ചേഴ്‌സ് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഞായറാഴ്ച രാവിലെ കൂടെയുള്ളവര്‍ വിളിച്ചുനോക്കിയെങ്കിലും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചതായി മനസ്സിലായത്.

മിന്‍ഷയാണ് ഭാര്യ. മാതാവ്: അസി നവാബ്. ദുബയ് പോലിസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള മൃതദേഹം ഇന്ന് രാത്രി 12 മണിക്കുള്ള ഷാര്‍ജ- തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്കുകൊണ്ടുപോവുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. ദുബയ് സോനാപൂര്‍ എംബാമിങ് സെന്ററില്‍ മയ്യത്ത് നമസ്‌കാരം നടത്തി.

RELATED STORIES

Share it
Top