ഹാക്ക് ചെയ്ത 434 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഷാര്‍ജ പോലീസ് തിരിച്ച് പിടിച്ചു
ഹാക്ക് ചെയ്ത 434 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരിച്ച് പിടിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. ഷാര്‍ജ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് ഈ വര്‍ഷം ആറ് മാസത്തിനകം ഈ അക്കൗണ്ടുകള്‍ തിരിച്ച് പിടിച്ചത്. ഹാക്ക് ചെയ്യപ്പെടലിന് വിധേയരായ ആളുകള്‍ ഷാര്‍ജ പോലീസിന്റെ ഇ ക്രൈം വൈബ്‌സൈറ്റ് വഴിയാണ് പരാതി നല്‍കിയിരുന്നത്.
ഷാര്‍ജ: ഹാക്ക് ചെയ്ത 434 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരിച്ച് പിടിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. ഷാര്‍ജ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് ഈ വര്‍ഷം ആറ് മാസത്തിനകം ഈ അക്കൗണ്ടുകള്‍ തിരിച്ച് പിടിച്ചത്. ഹാക്ക് ചെയ്യപ്പെടലിന് വിധേയരായ ആളുകള്‍ ഷാര്‍ജ പോലീസിന്റെ ഇ ക്രൈം വൈബ്‌സൈറ്റ് വഴിയാണ് പരാതി നല്‍കിയിരുന്നത്. മറ്റുള്ളവരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയാണ് വാട്ട്‌സ്ആപ്പ് പോലെയുള്ള അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കണം. സൈബര്‍ തട്ടിപ്പുകള്‍ നടത്താനും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാനും ഭീഷണിപ്പെടുത്താനുമാണ് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. തട്ടിപ്പ് നടത്തുന്നവര്‍ ഇരകളില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിക്കാനായി പ്രൊഫൈല്‍ ചിത്രങ്ങളില്‍ സ്ത്രീയുടെയും കുട്ടിയുടെയും പടമായിരിക്കും അധികം ഉപയോഗിക്കുക. സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചായിരിക്കും ഇരകള്‍ക്ക് വേണ്ടി ചൂണ്ടയിടുന്നത്. ആളുകളില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിക്കാനായി വൈകിട്ടായിരിക്കും തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുക. പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് വിഭാഗങ്ങളുമായി ബന്ധപ്പെടാതിരിക്കുക. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണങ്കിലും ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ച് ആധികാരിത ഉറപ്പ് വരുത്തണം.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള് ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില് വന് സംഘര്ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര് ആക്രമണത്തിന് പിന്നില് കോണ്ഗ്രസാണെന്ന് പറയാന്...
2 July 2022 6:07 AM GMTഎകെജി സെന്റര് ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്ഗ്രസ്...
2 July 2022 6:06 AM GMT