വന്ദേ ഭാരത് മിഷന്‍: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
വിമാന താവളത്തിലെ തിരക്ക് ചൂണ്ടി കാണിച്ചാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത് എന്നും വിമാന കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ എയര്‍ വിമാന സര്‍വീസ് മുടങ്ങി. കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതാണു സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണു വിമാന കമ്പനികളുടെ വിശദീകരണം.
വിമാന താവളത്തിലെ തിരക്ക് ചൂണ്ടി കാണിച്ചാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത് എന്നും വിമാന കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അനുവദിച്ച സര്‍വീസുകള്‍ക്ക് ആനുപാതികമായി കുവൈത്ത് വിമാന കമ്പനികള്‍ക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി എന്നും സൂചനയുണ്ട്. താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വന്ദേ ഭാരത് ദൗത്യം നടത്തിയിരുന്ന എയര്‍ ഇന്ത്യയെ തഴഞ്ഞു അവസാനഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു 2 സ്വകാര്യ വിമാന കമ്പനികള്‍ക്കാണു വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഈ വിമാന കമ്പനികള്‍ ആദ്യം വന്ദേ ഭാരത് മിഷനു പ്രാമുഖ്യം നല്‍കാതെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തി ലാഭം കൊയ്യാനാണു ശ്രമിച്ചത്. എന്നാല്‍ ആദ്യ നാളുകളില്‍ നിന്നും വിഭിന്നമായി നിലവില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് മൂലം ദൗത്യത്തില്‍ നിന്നും പിന്‍മാറുവാന്‍ ഈ സ്വകാര്യ വിമാന കമ്പനികള്‍ ശ്രമിച്ചു വരുന്നതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേഷിച്ചതായി അറിയിച്ച് കൊണ്ട് വിമസ്‌ന സര്‍വീസുകള്‍ റദ്ധാക്കിയിരിക്കുന്നത്. എന്നാല്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും ഇത് വരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
RELATED STORIES
ഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്‍...
29 Jun 2022 1:51 PM GMTഅവിശ്വാസ വോട്ടെടുപ്പ്: ഉദ്ദവ് താക്കറെ സുപ്രിംകോടതിയില്‍; ഹരജി ഇന്ന്...
29 Jun 2022 5:55 AM GMTകൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്‍;ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ...
29 Jun 2022 5:25 AM GMTമഹാരാഷ്ട്ര നിയമസഭയില്‍ നാളെ അവിശ്വാസവോട്ടെടുപ്പ്
29 Jun 2022 3:37 AM GMTഉദയ്പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
29 Jun 2022 1:40 AM GMT