യുടിഎസ്‌സി മൂന്നാം സോക്കര്‍ ആവേശകരമായ സെമി ഫൈനലിലേക്ക്
ലീഗ് റൗണ്ടിലെ രണ്ടാമത്തെ മല്‍സരത്തില്‍ സോക്കര്‍ ഗെയ്‌സിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ജെഎസ്‌സി സീനിയര്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. ജെഎസ്‌സിയുടെ ശിഹാബാണ് മാന്‍ ഓഫ് ദി മാച്ച്.

ജിദ്ദ: കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന യുടിഎസ്‌സി മൂന്നാം സോക്കര്‍ ഫെസ്റ്റിവല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ലീഗ് റൗണ്ടിലെ രണ്ടാമത്തെ മല്‍സരത്തില്‍ സോക്കര്‍ ഗെയ്‌സിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ജെഎസ്‌സി സീനിയര്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. ജെഎസ്‌സിയുടെ ശിഹാബാണ് മാന്‍ ഓഫ് ദി മാച്ച്. മറ്റൊരു മല്‍സരത്തില്‍ കാറ്റലോണിയ എഫ്‌സി ഒന്നിനെതിരേ ആറു ഗോള്‍കള്‍ക്ക് യൂത്ത് ഇന്ത്യയെ തരിപ്പണമാക്കി രണ്ടാം തവണയും ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി ഫൈനല്‍ ബര്‍ത്ത് നേടി.
ഇമാദ് ആണ് മാന്‍ ഓഫ് ദി മാച്ച്. പൂള്‍ എ യിലെ മൂന്നാം മല്‍സരത്തില്‍ സോക്കര്‍ ബ്രോതേഴ്‌സിനെതിരേ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ബലത്തിലും പോയിന്റ് അടിസ്ഥാനത്തിലും മറികടന്ന് ഐടിഎല്‍ വേള്‍ഡ് സെമിയില്‍ പ്രവേശിച്ച മൂന്നാം ടീം ആയി. രണ്ടിനെതിരേര ആറ് ഗോളുകള്‍ക്കാണ് അവര്‍ എതിരാളികളെ തകര്‍ത്തത്. അബ്ദുല്‍ സലാം ആണ് മാന്‍ ഓഫ് ദി മാച്ച്. ലീഗ് റൗണ്ടിലെ വാശിയേറിയ അവസാന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇഎഫ്എസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ ഹസ്മി ന്യൂ കാസില്‍ കൊട്ടപ്പുറം സെമിയില്‍ പ്രവേശിച്ചു. ഹാട്രിക് ഗോള്‍ നേടിയ തൗഫീഖ് ആണ് മാന്‍ ഓഫ് ദി മാച്ച്. അണ്ടര്‍ 13 വിഭാഗത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ജെഎസ്‌സി ജൂനിയര്‍സിനെ രണ്ടിനെതിരേര അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് സോക്കര്‍ ഫ്രീക്‌സ് ഫൈനലില്‍ പ്രവേശിച്ചു.
ആദില്‍ സലിം ആണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ മലര്‍വാടി സ്‌ട്രൈക്കേഴ്‌സ് ടാലെന്റ്‌റ് ടീന്‍സിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന നടക്കുന്ന ആദ്യ സെമി ഫൈനലില്‍ അല്‍ ഹസ്മി ന്യൂ കാസില്‍ കൊട്ടപ്പുറം മുന്‍ ചാംപ്യന്‍മാരായ ജെഎസ്‌സി സീനിയേഴ്‌സിനെയും രണ്ടാം സെമിയില്‍ ഐടിഎല്‍ വേള്‍ഡ് കാറ്റലോണിയ എഫ്‌സിയെയും നേരിടും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് ആകര്‍ഷകവും രുചികരവുമായ തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്റ്റാളും ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്.
RELATED STORIES
പ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMT2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബംഗാളില്‍ പൗരത്വനിയമം...
6 July 2022 9:18 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT