Gulf

എം എ യൂസഫലിക്ക് യുഎഇയുടെ ആജീവനാന്ത വിസ-ഗോള്‍ഡ് കാര്‍ഡ്

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരെ കൂടെനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്

എം എ യൂസഫലിക്ക് യുഎഇയുടെ ആജീവനാന്ത വിസ-ഗോള്‍ഡ് കാര്‍ഡ്
X

അബൂദബി: യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ പ്രമുഖ മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന് അദ്ദേഹം ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് സ്വീകരിച്ചു. ജനറല്‍ ഡയറക്‌റ്റേഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ ഷംസിയില്‍ നിന്നാണ് യൂസഫലി കാര്‍ഡ് സ്വീകരിച്ചത്. 100 ബില്യന്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ ഗോള്‍ഡ് കാര്‍ഡ് നല്‍കുന്നത്. ഇക്കഴിഞ്ഞ മെയ് 21നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡ് കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരെ കൂടെനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. നേരത്തേ, 5, 10 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസയും യുഎഇ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായികളായ ഡോ. ആസാദ് മൂപ്പന്‍, വാസു ഷ്‌റോഫ്, ഖുഷി ഖത്‌വാനി, റിസ്‌വാന്‍ സാജന്‍ എന്നിവര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നു.



Next Story

RELATED STORIES

Share it