മൃതദേഹങ്ങള്‍ തിരിച്ചയച്ചത് വേദനാജനകമെന്ന് ഇന്ത്യന്‍ അംബാസിഡര്‍
കൊവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധി രോഗം പിടിപെടാതെ മരിച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും യുഎഇയിലേക്ക് തിരിച്ചയച്ച സംഭവം റിപോര്‍ട്ട് ചെയ്തത്.

അബുദബി: യുഎഇയില്‍നിന്നും നാട്ടിലേക്ക് അയച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ച സംഭവം വേദനാജനകമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ വെളിപ്പെടുത്തി. കൊവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധി രോഗം പിടിപെടാതെ മരിച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും യുഎഇയിലേക്ക് തിരിച്ചയച്ച സംഭവം റിപോര്‍ട്ട് ചെയ്തത്. കോറോണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും വൈറസ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും സ്ഥാനപതി വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. വിമാനത്തില്‍നിന്നും ഇറക്കാന്‍ പോലും സമ്മതിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു. ജഗസീര്‍ സിങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തരവിമാനത്താവളത്തില്‍നിന്നും അബുദബിയിലേക്കുതന്നെ തിരിച്ചയച്ചത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും മൃതദേഹങ്ങള്‍ വിമാനത്തില്‍നിന്നും ഇറക്കാന്‍പോലും വിസമ്മതിക്കുകയായിരുന്നു.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT