Gulf

യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി

നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്.

യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി
X

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി യുഎഇ. യുഎഇ പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്കുള്ള വിലക്കാണ് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ നിര്‍ദേശിച്ചു.

നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്.യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യന്‍ സര്‍വീസുകള്‍ നിരോധിച്ചത്. യുഎഇയില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്‍വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ സര്‍വീസുകളും നിരോധിച്ചിട്ടില്ല.

അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക് എത്ര മാസത്തേക്കാണെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അനിശ്ചിത കാലത്തേക്കാണ് വിലക്കേര്‍പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പ് വന്നതോടെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ജൂലൈ ആറിന് മുന്‍പ് യാത്രാവിലക്ക് മാറില്ലെന്ന് യുഎഇ അധികൃതരില്‍ നിന്ന് എയര്‍ലൈനുകള്‍ക്ക് അറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ ട്വീറ്റ്.

Next Story

RELATED STORIES

Share it