Gulf

ദുബയിലെ ഒരു ഇന്ത്യന്‍ കമ്പനി കൂടി പാപ്പരായി; 400 മില്യന്‍ ഡോളര്‍ കടബാധ്യതയെന്ന് റിപോര്‍ട്ട്

20 വര്‍ഷം മുമ്പ് സ്ഥാപിതമായ കമ്പനി 2019 ല്‍ 3 ബില്യന്‍ ഡോളര്‍ വരുമാനം നേടിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

ദുബയിലെ ഒരു ഇന്ത്യന്‍ കമ്പനി കൂടി പാപ്പരായി; 400 മില്യന്‍ ഡോളര്‍ കടബാധ്യതയെന്ന് റിപോര്‍ട്ട്
X

ദുബയ്: ദുബയിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു വന്‍കിട കമ്പനി കൂടി പാപ്പര്‍ പട്ടികയില്‍. ദുബയിലെ കാര്‍ഷിക ഉല്‍പ്പന്ന വ്യാപാര കമ്പനിയായ ഫീനിക്‌സ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് കോടികളുടെ കോടികളുടെ കടബാധ്യത വരുത്തിവച്ചിരിക്കുന്നത്. യുഎഇയിലെ ബാങ്കുകള്‍ക്ക് 350 മില്യന്‍ മുതല്‍ 400 മില്യന്‍ ഡോളര്‍വരെ ഫീനിക്‌സ് ഗ്രൂപ്പിന് വായ്പായിനത്തില്‍ തിരിച്ചടയ്ക്കാനുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. കോടികളുടെ കടബാധ്യതയുണ്ടായശേഷം ഫീനിക്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഗൗരവ് ധവാന്‍ നാടുവിട്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

എന്‍എംസി, യുഎഇ എക്‌സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനായ ബി ആര്‍ ഷെട്ടി 50,000 കോടി രൂപയുടെ കടവുമായി യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കമ്പനിയില്‍ ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് വന്‍കടബാധ്യത വരുത്തിവച്ചതായ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 20 വര്‍ഷം മുമ്പ് സ്ഥാപിതമായ കമ്പനി 2019 ല്‍ 3 ബില്യന്‍ ഡോളര്‍ വരുമാനം നേടിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. കമ്പനി പാപ്പരാക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ് ഫീനിക്‌സ് ഗ്രൂപ്പിന് സിംഗപ്പൂര്‍, ബ്രിട്ടന്‍, ദുബയ് എന്നിവിടങ്ങളിലെ നിരവധി ബാങ്കുകളിലായി ഏകദേശം 1.6 ബില്യന്‍ ഡോളറിന്റെ ഇടപാടുണ്ടായിരുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊവിഡ് -19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിപണികളിലുണ്ടായ തകര്‍ച്ചയാണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്ന് പാപ്പരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ അരിവിതരണ കമ്പനികളിലൊന്നാണിതെന്ന് അവകാശപ്പെടുന്ന ഫീനിക്‌സ് ഗ്രൂപ്പ്, ഓരോ വര്‍ഷവും രണ്ട് ദശലക്ഷം മെട്രിക് ടണ്‍ അരി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നുവെന്നാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ലോകമെമ്പാടും നൂറോളം കേന്ദ്രങ്ങളില്‍ വ്യാപാരം നടത്തുന്ന ഫീനിക്‌സ് ഗ്രൂപ്പില്‍ 2,500 ലധികം ആളുകളാണ് ജോലിചെയ്യുന്നത്. കമ്പനിയുടെ പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യയുടെ മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉക്രെയ്‌നില്‍ പയര്‍വര്‍ഗങ്ങളും അണ്ടിപ്പരിപ്പും സംസ്‌കരിക്കുന്നതിനുള്ള ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it