കുവൈത്തില്‍ രണ്ട് കൊവിഡ് മരണം കൂടി; ഇന്ന് 552 പേര്‍ക്ക് വൈറസ് ബാധ
ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.
BY NSH24 Sep 2020 12:11 PM GMT

X
NSH24 Sep 2020 12:11 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധയെത്തുടര്‍ന്ന് കുവൈത്തില്‍ രണ്ടുപേര്‍കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 592 ആയി. 552 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 1,01,851 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
ഹവല്ലി- 154, അഹമ്മദി- 128, ഫര്‍വാനിയ- 95, കേപിറ്റല്‍- 113, ജഹ്‌റ- 62. ഇന്ന് രോഗമുക്തരായത് 620 പേരാണ്. ആകെ രോഗം സുഖമായവരുടെ എണ്ണം 92,961 ആയി. 8,298 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നൂറിനു മുകളിലായി- 101. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,516 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 7,25,025 ആയി.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT