Gulf

കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീക്കണമെന്ന് നിര്‍ദേശം

കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീക്കണമെന്ന് നിര്‍ദേശം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപറേഷന്‍ വിഭാഗം മേധാവി സാലിഹ് അല്‍ ഫദാഗി കൊറോണ വൈറസ് അവലോകനത്തിനു രൂപീകരിച്ച സുപ്രിം കമ്മിറ്റിയോട് നിര്‍ദേശിച്ചു. പ്രാദേശിക അറബ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നിലനിക്കുകയാണ്.

ഇതുമൂലം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ വിദേശത്ത് കുടുങ്ങികിടക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യം ഇടത്താവളമാക്കി കുവൈത്തില്‍ എത്തുന്നുണ്ട്. ഇവര്‍ 14 ദിവസത്തേക്ക് കുവൈത്തില്‍ ക്വാറന്റൈന്‍ സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിക്കാനായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നീ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ഈ നിര്‍ദേശം പരിഗണനയിലാണെന്നും ശുപാര്‍ശകളെല്ലാം പരിശോധിച്ച് സുപ്രിം കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Travel ban: Recommendation to lift entry to Kuwait




Next Story

RELATED STORIES

Share it