തിരുവനന്തപുരം സ്വദേശി ഖത്തീഫില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം സ്വദേശി ഖത്തീഫില്‍ മരിച്ച നിലയില്‍

ദമ്മാം: ഖത്തീഫില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്തുവന്നിരുന്ന തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാപ്പനാംകോട് സോമശേഖരനെ (58) ആണ് താമസസ്ഥലത്തെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗിയായിരുന്ന സോമന്‍ കഴിഞ്ഞവര്‍ഷം ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞുവന്നതായിരുന്നു.

കാലാവധി കഴിഞ്ഞതി ഇക്കാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ പൈസ ചോദിച്ചെങ്കിലും കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ സ്‌പോണ്‍സര്‍ രണ്ടാഴ്ച മുമ്പ് ഹുറൂബാക്കിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃദദേഹം അല്‍ജിഷ് ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

RELATED STORIES

Share it
Top