Gulf

ഷാര്‍ജയില്‍ നടക്കുന്ന ലോക പുസ്തകമേള ഇന്ത്യക്ക് മാതൃകയാക്കാം: ഹിമാന്‍ഷു വ്യാസ്

ഇന്‍കാസ് യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ ആരംഭിച്ച 'പ്രിയദര്‍ശിനി' സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷാര്‍ജയില്‍ നടക്കുന്ന ലോക പുസ്തകമേള ഇന്ത്യക്ക് മാതൃകയാക്കാം: ഹിമാന്‍ഷു വ്യാസ്
X

ഷാര്‍ജ: ലോകത്തുതന്നെ ഏറ്റവും കുടുതല്‍ ഭാഷയും എഴുത്തും പുസ്തകങ്ങളും സംസ്‌കാരവുമുള്ള ഇന്ത്യയ്ക്ക് ഷാര്‍ജ അന്താരാഷ്ട പുസ്തകമേളയെ മാതൃകയാക്കാവുന്നതാണെന്ന് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് അഭിപ്രായപ്പെട്ടു. ഇന്‍കാസ് യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ ആരംഭിച്ച 'പ്രിയദര്‍ശിനി' സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷാര്‍ജ ബുക്ക് ഫെയറില്‍ ഏറ്റവും കൂടുതല്‍ സ്റ്റാള്‍ ഉള്ളതും ഏറ്റവും കുടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നതും ഇന്ത്യക്കാരുടെയാണെന്നും അതില്‍ മലയാളികളുടെ പങ്ക് ഏറ്റവും വിലപ്പെട്ടതാണെന്നും, 38 വര്‍ഷമായി ഷാര്‍ജ ഭരണാധികാരിയുടെ നേരിട്ടുനടത്തുന്ന ഈ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും എഐസിസി സെക്രട്ടറി പറഞ്ഞു.

ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഇന്‍ക്കാസ് ഭാരവാഹികളായ എസ് മുഹമ്മദ് ജാബിര്‍, ജേക്കബ്ബ് പത്തനാപുരം, മജീദ് എറണാകുളം, ചന്ദ്ര പ്രകാശ് ഇടമന, അബ്ദുല്‍ മനാഫ്, അശ്‌റഫ്, സി പി ജലീല്‍, പി.ആര്‍.പ്രകാശ്, സ്റ്റാള്‍ കോ-ഓഡിനേറ്റര്‍ നൗഷാദ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it