Gulf

'എന്തുകൊണ്ട് ഇസ്‌ലാം' പുസ്തകം പ്രകാശനം ചെയ്തു

പണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ.മുഹമ്മദ് അലി അല്‍ഖൂലി ഇംഗ്ലീഷില്‍ രചിച്ച 'നീഡ് ഫോര്‍ ഇസ്‌ലാം' എന്ത്‌കൊണ്ട് ഇസ്‌ലാം എന്ന പേരില്‍ ഇബ്രാഹീം ശംനാടും മുസക്കുട്ടി വെട്ടിക്കാട്ടരിയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം കെ ടി അബൂബക്കര്‍ സ്വയം സംരംഭകനും വ്യവസായിയുമായ സലീം മുല്ലവീട്ടിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

എന്തുകൊണ്ട് ഇസ്‌ലാം പുസ്തകം പ്രകാശനം ചെയ്തു
X

ജിദ്ദ: 'എന്തുകൊണ്ട് ഇസ്‌ലാം' എന്ന പുസ്തകം ജിദ്ദയില്‍ പ്രകാശനം ചെയ്തു. പണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ.മുഹമ്മദ് അലി അല്‍ഖൂലി ഇംഗ്ലീഷില്‍ രചിച്ച 'നീഡ് ഫോര്‍ ഇസ്‌ലാം' എന്ത്‌കൊണ്ട് ഇസ്‌ലാം എന്ന പേരില്‍ ഇബ്രാഹീം ശംനാടും മുസക്കുട്ടി വെട്ടിക്കാട്ടരിയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം കെ ടി അബൂബക്കര്‍ സ്വയം സംരംഭകനും വ്യവസായിയുമായ സലീം മുല്ലവീട്ടിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ജിദ്ദ സര്‍ഗ്ഗവേദി ബനീമാലികിലെ ലാഹോര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സര്‍ഗ്ഗവേദി രക്ഷാധികാരി സി എച്ച് ബഷീര്‍ അധ്യക്ഷത വഹിച്ചു.

മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍, ഹസ്സന്‍ ചെറൂപ്പ, കെ ടി മുനീര്‍, നാസര്‍ ചാവക്കാട്, കെ എം മുസ്തഫ, നസീര്‍ വാവകുഞ്ഞ്, ശിഹാബ് കരുവാരക്കൂണ്ട്, കബീര്‍ കൊണ്ടോട്ടി, മജീദ് നഹ, അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, നൗഫല്‍ മസ്റ്റര്‍, അമീര്‍ ചെറുകോട്, സക്കീര്‍ ഹുസൈന്‍ എടവണ്ണ,ബാബു നഹ്ദി, ഹംസ പൊന്മുള, ചടങ്ങില്‍ ജിദ്ദ സര്‍ഗ്ഗവേദി പ്രസിഡന്റെ് അഡ്വ. ഷംസുദ്ദീന്‍,

കണ്‍വീനര്‍ അബ്ദുലതീഫ് കരിങ്ങനാട് സംസാരിച്ചു. മുഹമ്മദലി പട്ടാമ്പിയുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

Next Story

RELATED STORIES

Share it