സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധം: ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്
കേരളത്തിലെ മുഴുവന്‍ ജനാധിപത്യമതേതര വിശ്വാസികളും ഈ അരുംകൊലയില്‍ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഭരണകൂടം അന്വേഷണത്തില്‍ അലംഭാവം കാണിക്കാതെ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം.

റിയാദ്: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തിനടുത്ത് ചൂണ്ടയില്‍ നടന്ന എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ കൊലപാതകം ആര്‍എസ്എസ്സും സംഘപരിപാരവും കലാപത്തിനും മുസ്ലിം ഉന്‍മൂലനത്തിനും കോപ്പുകൂട്ടുന്നതിന്റെ സൂചനയാണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ പ്രസ്താവിച്ചു. കുടുംബത്തോടൊത്ത് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയില്‍ അപകടത്തില്‍പെട്ടതാണെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങിയ പ്രവര്‍ത്തകനെ പിന്നില്‍നിന്ന് തലയ്ക്കുവെട്ടി കൊലപ്പെടുത്തിയത് ആര്‍എസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ ജനാധിപത്യമതേതര വിശ്വാസികളും ഈ അരുംകൊലയില്‍ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഭരണകൂടം അന്വേഷണത്തില്‍ അലംഭാവം കാണിക്കാതെ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം. കൊലപാതകത്തിലൂടെയും ആക്രമത്തിലൂടെയും ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹം മാത്രമാണെന്നും സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT