Gulf

സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
X

മസ്‌കത്ത്: സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി ഒമാനിലെ ജലാന്‍ ബുആലിയില്‍ നിര്യാതനായി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ഷാനവാസ് (41) ആണ് ജലാന്‍ ബുആലിയിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് നല്ലവീട്ടില്‍ ഹൗസില്‍ അബൂബക്കറിന്റെയും റാബിയയുടെയും മകനാണ്. ഭാര്യ: ഷഹീറ. ഷാസില്‍ ഷാന്‍ (8) ഏക മകനാണ്. രണ്ടുവര്‍ഷത്തിലേറെയായി ജലാന്‍ ബുആലിയില്‍ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്നു. കൊവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.

Next Story

RELATED STORIES

Share it