Gulf

ഒമാന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; നാടണഞ്ഞത് നിരവധി പ്രവാസികള്‍

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഫോറം ഒഫീഷ്യല്‍ പേജില്‍ നല്‍കിയ നമ്പറുകളിലേക്ക് നാട്ടിലേക്ക് യാത്രതിരിക്കാനുള്ള വിമാനടിക്കറ്റിനായും യാത്രയ്ക്കാവശ്യമായ സഹായങ്ങളെക്കുറിച്ചും അന്വേഷിച്ച് ദിനംപ്രതിനിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒമാന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; നാടണഞ്ഞത് നിരവധി പ്രവാസികള്‍
X

മസ്‌കത്ത്: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയവരെ സുരക്ഷിതമായി വീടുകളിലും ക്വാറന്റൈന്‍ സെന്ററുകളിലുമെത്തിച്ച് പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതില്‍ വീണ്ടും മാതൃകയായിരിക്കുകയാണ് സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകര്‍. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും വിമാനത്താവളത്തില്‍നിന്നും അവരവരുടെ വീടുകളിലേക്കും ക്വാറന്റൈന്‍ സെന്ററുകളിലേക്കും പോവേണ്ടവരെ യഥാസ്ഥലത്തെത്തിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നടത്തിയത്.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഫോറം ഒഫീഷ്യല്‍ പേജില്‍ നല്‍കിയ നമ്പറുകളിലേക്ക് നാട്ടിലേക്ക് യാത്രതിരിക്കാനുള്ള വിമാനടിക്കറ്റിനായും യാത്രയ്ക്കാവശ്യമായ സഹായങ്ങളെക്കുറിച്ചും അന്വേഷിച്ച് ദിനംപ്രതിനിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഫ്ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്യാത്തതിനാല്‍ 'ഇല്ല' എന്നുപറഞ്ഞ് അവരെ ഒഴിവാക്കുന്നതിന് പകരം വന്ദേഭാരത് മിഷന്‍ ഫ്ളൈറ്റുകളിലും സ്വകാര്യസംഘടനകളുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലും ടിക്കറ്റ് ലഭിക്കാനാവശ്യമായ സഹായങ്ങളുംപ്രവര്‍ത്തകര്‍ ചെയ്തുകൊടുക്കുന്നു.

മലയാളികളെ മാത്രമല്ല, ടിക്കറ്റ് ആവശ്യപ്പെട്ട് വിളിച്ച ഉത്തരേന്ത്യന്‍ സ്വദേശികളെയും നിരാശരാക്കിയില്ല. മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള ഇബ്രി, ഇബ്ര, സിനാവ്, സോഹാര്‍, സൂര്‍, ദുഖം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ ഓഫിസില്‍വന്ന് നേരിട്ട് ടിക്കറ്റുകള്‍ കൈപറ്റാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ മൂന്നുമണിക്കൂറോളം കൊടുംചൂടില്‍ ക്യുവില്‍നിന്നാണ് ടിക്കറ്റുകളെടുത്തുനല്‍കിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 26 ടിക്കറ്റുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടല്‍വഴി സാധിച്ചതായും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പരിശ്രമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ പറയുന്നു. ഇപ്പോഴും ഒട്ടനവധി പ്രവാസികള്‍ എംബസിയില്‍നിന്ന് യാത്രാനുമതിക്കായുള്ള കോളുകള്‍ പ്രതീക്ഷിച്ചുനില്‍ക്കുകയാണ്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് യാത്രയ്ക്കാവശ്യമായ രേഖകളുമായി നേരിട്ട് സിബിഡി ഏരിയയിലുള്ള എയര്‍ ഇന്ത്യ ഓഫിസിലോ വത്തയ്യായിലുള്ള എന്‍ടിടിയിലോ ചെന്നാല്‍ ടിക്കറ്റുകള്‍ പെട്ടന്നുലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സോഷ്യല്‍ ഫോറം റൂവി പ്രതിനിധി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it