സോഷ്യല്‍ ഫോറം ഇടപെടല്‍; രോഗബാധിതയായിരുന്ന മട്ടാഞ്ചേരി സ്വദേശിനി റുഖിയ നാടണഞ്ഞു
അബഹയിലെ ഒരു മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ ഹെല്‍പര്‍ തസ്തികയില്‍ ജോലിചെയ്തുവരികയായിരുന്ന റുഖിയക്ക് കൊറോണ രോഗബാധയേല്‍ക്കുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

റിയാദ്: കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി റുഖിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ നാടണഞ്ഞു. അബഹയിലെ ഒരു മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ ഹെല്‍പര്‍ തസ്തികയില്‍ ജോലിചെയ്തുവരികയായിരുന്ന റുഖിയക്ക് കൊറോണ രോഗബാധയേല്‍ക്കുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജോലിചെയ്തുകൊണ്ടിരുന്ന കമ്പനി ഇവരുടെ കാര്യങ്ങളില്‍ ശ്രദ്ധകുറഞ്ഞതിനെ തുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ വളണ്ടിയര്‍ അന്‍സില്‍ മൗലവിയെ ബന്ധപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട അന്‍സില്‍ മൗലവിയും ശിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വെങ്ങൂരും ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ജോലിചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇവരുടെ ചികില്‍സാചെലവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
നിരന്തരസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ കമ്പനി എല്ലാ ആനുകൂല്യങ്ങളും യാത്രാ ടിക്കറ്റും നല്‍കാന്‍ തയ്യാറായി. കഴിഞ്ഞദിവസം റിയാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റില്‍ റുഖിയ നാട്ടിലേക്ക് മടങ്ങി.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT