Gulf

സോഷ്യല്‍ ഫോറം ഫിറ്റ്‌നസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

സല്‍മാനിയ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ അമിത വണ്ണത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികമായി നിര്‍ദേശിക്കുകയും ചെയ്തു.

സോഷ്യല്‍ ഫോറം ഫിറ്റ്‌നസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
X

മനാമ: 'അമിതവണ്ണത്തില്‍ നിന്നു മുക്തമായി ജീവിക്കുക, ആരോഗ്യത്തോടെ ഇരിക്കുക' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍, റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ഫിറ്റ്‌നസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സല്‍മാനിയ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ അമിത വണ്ണത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികമായി നിര്‍ദേശിക്കുകയും ചെയ്തു. സിപിആര്‍ ട്രെയിനിങ്, ഹെല്‍ത്ത് ചെക്കപ്പ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികളും ശ്രദ്ധേയമായി. ബഹ്‌റയ്ന്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ചെക്കപ്പ് യൂനിറ്റിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ഡോ. ഹസ്സന്‍ റാദി(റെഡ് ക്രസന്റ്) അമിതവണ്ണത്തെ കുറിച്ച് കഌസെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍ പ്രസിഡന്റ് ജവാദ് പാഷയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി റെഡ് ക്രസന്റ് ഹെല്‍ത്ത് വിഭാഗം അധ്യക്ഷന്‍ മുയസ്സര്‍ അവാദുല്ലാഹ് ഉദ്ഘാടനം ചെയ്തു. അത്താവുള്ള(കര്‍ണാടക), റെഡ് ക്രെസന്റ് ബോര്ഡ് മെമ്പര്‍ ഡോ. കൗസര്‍ അല്‍ ഈദ് സംസാരിച്ചു.

ഫിറ്റ്‌നസ് വ്യായാമങ്ങളുടെ പ്രദര്‍ശനവും അവതരണവും മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയ്‌നറും ഫിറ്റ്‌നസ് മാസ്റ്ററുമായ നഹ്‌സിന്റെ നേതൃത്വത്തില്‍ നടന്നു.

ചടങ്ങില്‍ ബഹ്‌റയ്ന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഉമ്മം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി യൂസഫ് അലി സംബന്ധിച്ചു. റെഡ് ക്രസന്റ്, ബഹ്‌റയ്ന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വോളന്റിയര്‍മാര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Next Story

RELATED STORIES

Share it